യുഎഇ 1,087 മെട്രിക് ടണ്‍ കൊറോണ പ്രതിരോധ സാമഗ്രികള്‍ നല്‍കി

91

അബുദാബി: ദുരിതമനുഭവിക്കുന്ന രാജ്യങ്ങളിലേക്ക് കാരുണ്യ പ്രവര്‍ത്തനങ്ങളുടെ സഹായ ഹസ്തവുമായി എത്തുന്നതില്‍ യുഎഇ എന്നും ശ്രദ്ധേയമായമാണ്. കൊറോ ണ കാലത്തും യുഎഇ അതിന്റെ സേവനപ്രവര്‍ത്തനങ്ങള്‍ ലോകത്തിന്റെ നാനാഭാഗങ്ങളിലേക്കും എത്തിച്ചുകൊണ്ടിരിക്കുന്നു.
ഭക്ഷ്യവസ്തുക്കള്‍, മരുന്നുകള്‍, പോഷകാഹാരങ്ങള്‍, വസ്ത്രങ്ങള്‍, മറ്റു നിത്യോപയോഗ സാധനങ്ങള്‍ എന്നിവയുമായി നിരവധി കപ്പലുകളും വിമാനങ്ങളും പ്രതിവര്‍ഷം യുഎഇയില്‍നിന്നും വിവിധ രാജ്യങ്ങളിലെത്തുന്നുണ്ട്.
കോവിഡ് -19 വ്യാപനം തടയുന്നതിനായി 73 രാജ്യങ്ങളിലേക്ക് 1087 മെട്രിക് ടണ്‍ കോവിഡ് പ്രതിരോധ-പരിശോധനാ വസ്തുക്കളാണ് യുഎഇ അയച്ചത്. കൊറോണയെ പ്രതിരോധിക്കാന്‍ വിവിധ രാജ്യങ്ങള്‍ നടത്തുന്ന തീവ്രപ്രയത്‌നത്തില്‍ യുഎഇ പങ്കാളിയായി മാറുകയായിരുന്നു. വിവിധ രാജ്യങ്ങളിലെ ദശലക്ഷം ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് യുഎഇ കോവിഡ്-19 പ്രതിരോധ സാമഗ്രികള്‍ നല്‍കിയത്.