ഇന്ത്യക്കാർ ഉൾപ്പടെ യുഎഇയിലേക്ക് വരുന്ന 10 രാജ്യക്കാർ വിമാനത്തിൽ കയറുന്നതിന് മുൻപ് കോവിഡ് നെഗറ്റീവ് റിസൾട്ട് ഉറപ്പാക്കണം

49

ഇന്ത്യയടക്കമുള്ള 10 രാജ്യങ്ങളിൽ നിന്ന് യുഎഇ
ലേക്ക് വരുന്നവർ വിമാനത്തിൽ കയറുന്നതിന് മുൻപ് കോവിഡ് നെഗറ്റീവ് റിസൾട്ട് ഉറപ്പാക്കണം.എമിറേറ്റ്സ് എയർലൈൻസിന്റെ പുതിയ അറിയിപ്പനുസരിച്ച് ഇന്ത്യ , അഫ്ഗാനിസ്ഥാൻ , ബംഗ്ലാദേശ് , ഈജിപ്ത് , ഇറാൻ , പാകിസ്ഥാൻ , ഫിലിപ്പീൻസ് , റഷ്യൻ ഫെഡറേഷൻ . ടാൻസാനിയ , അമേരിക്ക എന്നീ രാജ്യങ്ങളിൽ നിന്ന് വരുന്നവർ കോവിഡ് നെഗറ്റീവ് റിസൾട്ട് കയ്യിൽ കരുതണം. മാത്രമല്ല കോവിഡ് നെഗറ്റീവ് റിസൾട്ട് കയ്യിൽ ഉണ്ടെങ്കിൽ മാത്രം വിമാനത്തിൽ കയറിയാൽ മതി എന്ന രൂപത്തിലാണ് പുതിയ ഉത്തരവ് വന്നിരിക്കുന്നത്.യുഎഇയിൽ ഇറങ്ങിയാലും കോവിഡ് ടെസ്റ്റ് ബാധകമാണ് ടെസ്റ്റിൽ പോസിറ്റീവ് ആയാൽ നെഗറ്റീവ് ആകുന്നതു വരെ ഹോം കൊറീനിൽ പോകണം.