അബുദാബി: ഈ വര്‍ഷത്തെ പ്ലസ് ടു പരീക്ഷാഫലം പുറത്തുവന്നപ്പോള്‍ യുഎഇയിലെ വിദ്യാര്‍ത്ഥികള്‍ മികച്ച വിജയം കാഴ്ച വെച്ചുവെന്നത് മുന്‍കാലങ്ങളിലെ വിജയങ്ങളോട് ചേര്‍ത്തുവെക്കാവുന്ന അനുഭവമായിമാറി.
കോവിഡും അനുബന്ധ പ്രതിസന്ധികളും ജീവിതത്തിന്റെ നാനാതുറകളെ ബാധിച്ച പ്പോഴും പഠനങ്ങളിലും പരീക്ഷകളിലും തീരെ ബാധിച്ചില്ല എന്നുതന്നെയാണ് വിജയം വിളിച്ചോതിയത്.
സ്‌കൂള്‍ അധികൃതരും അധ്യാപകരും രക്ഷിതാക്കളും കുട്ടികള്‍ക്ക് താങ്ങായിമാറുന്നതാണ് പ്രവാസി കുട്ടികളുടെ വിജയത്തില്‍ പ്രധാന പങ്ക് വഹിക്കുന്നത്. കര്‍ശന നി യന്ത്രണങ്ങളും ശാസ്ത്രീയമായ പഠന രീതികളും വിദ്യാഭ്യാസ രംഗത്ത് ചെറുതല്ലാത്ത സ്വാധീനം ചെലുത്തുന്നുണ്ട്.
അബുദാബി ഇന്ത്യന്‍ സ്‌കൂള്‍ ഉന്നത വിജയം നേടി
അബുദാബി ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കി. സയന്‍സ് വിഭാഗത്തില്‍ ദീപ് പ്രമോദ് വാഗുല്‍ഡെ 98, സുനേന സുനില്‍ 97.2, അനുഷ നാഥ് റോയ് 97, മുബീന അജാസ് 96.8, ഹരീഷ് സമ്പത്ത് 96.4 അനസ് ഷാ ജി അബ്ദുല്‍ സലാം 96.2, മുത്തു സുബ്രഹ്മണ്യന്‍ 96.2 ശതമാനം എന്നിങ്ങനെ മികച്ച വിജയം നേടി.
കൊമേഴ്‌സില്‍ നെയ്മ സോഫി 94.4, വര്‍ഷിനി വരദരാജന്‍ 94.2 ധന്യ മറിയ ഫിലിപ്പ് 93.4, ശ്രേയാന്ദ് തിയകരാജന്‍ 97.2, സയൂജ് നായര്‍ 93.6, ജോസിയ ജെയിംസ് ഡിസൂസ 90.4, മുഹമ്മദ് ഇസ്മായില്‍ ഇബ്രാഹിം 92.4 ശതമാനവും മാര്‍ക്ക് നേടി സ്‌കൂളിന് അഭിമാനമായി.
അബുദാബി സണ്‍റൈസ് ഇംഗ്ലീഷ് സ്‌കൂള്‍
അബുദാബി: അബുദാബി സണ്‍റൈസ് സ്‌കൂള്‍ ഇത്തവണയും മികച്ച വിജയം നേടിയാണ് പ്ലസ് ടു ഫലം വരവേറ്റത്.
സയന്‍സ് വിഭാഗത്തില്‍ കീര്‍ത്തന രമേശ് ബാബു 97.2, അശ്വതി ആന്‍ അലക്‌സ് 97, ഹിബ നാസര്‍ 96.2, സബാ ഹുസൈന്‍ 96.2 ശതമാനം മാര്‍ക്കുനേടി സ്‌കൂളിന്റെ വിജയ കീര്‍ത്തി നിലനിറുത്തി.
കൊമേഴ്‌സ് വിഭാഗത്തില്‍ ജഗത് പ്രിയ രാധാകൃഷ്ണന്‍ 94.4, അക്ഷയ സന്തോഷ് 94.2, എമ്മി 93.6 ശതമാനവും മാര്‍ക്കുനേടി വിജയിച്ചു.