‘ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് സവിശേഷ രാഷ്ട്രീയ സമസ്യ’; ഗ്രന്ഥം പുറത്തിറങ്ങി

ലോയേഴ്‌സ് ഫോറം സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. അബൂ സിദ്ദീഖ് ആമക്കാട് രചിച്ച 'ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് സവിശേഷ രാഷ്ട്രീയ സമസ്യ' എന്ന പുസ്തകം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പി.കെ കുഞ്ഞാലികുട്ടി എം.പിക്ക് നല്‍കി പ്രകാശനം ചെയ്യുന്നു. ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, കെ.പി.എ മജീദ്, അഡ്വ.അബൂ സിദ്ദീഖ്, പി.ഹനീഫ എന്നിവര്‍ സമീപം

പാണക്കാട്: ലോയേഴ്‌സ് ഫോറം സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. അബൂ സിദ്ദീഖ് ആമക്കാട് രചിച്ച മുസ്‌ലിം ലീഗിന്റെ ചരിത്രവും, സവിശേഷതകളും വിവരിക്കുന്ന ‘ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് സവിശേഷ രാഷ്ട്രീയ സമസ്യ’ എന്ന പേരില്‍ ഒലീവ് പബ്ലിക്കേഷന്‍ പ്രസിദ്ധീകരിച്ച പുസ്തകം മുസ്്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലികുട്ടി എം.പിക്ക് നല്‍കി പ്രകാശനം ചെയ്തു.
സ്വതന്ത്ര ഇന്ത്യയിലെ മുസ്‌ലിം ലീഗിന്റെ വരവും, വളര്‍ച്ചയും ഭരണ പങ്കാളിത്തവും ഭരണ നേട്ടങ്ങളും പാര്‍ട്ടിയുടെ പൂര്‍വ്വ കാല നേതാക്കളുടെ ജീവചരിത്രവും ഒരു രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ മുസ്‌ലിം ലീഗിനു മാത്രം അവകാശ പെടാന്‍ കഴിയുന്ന സവിശേഷതകളും ഉള്‍കൊള്ളുന്നതാണ് ഗ്രന്ഥം. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളാണ് അവതാരിക എഴുതിയത്. ചടങ്ങില്‍ ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, അഡ്വ.അബൂ സിദ്ദീഖ്, പി.ഹനീഫ എന്നിവരും സംബന്ധിച്ചു.