ഉപ്പുങ്ങല്‍ തുരുത്ത് ഒറ്റപ്പെട്ടു

വെള്ളക്കെട്ടിനെ തുടര്‍ന്ന് ഉപ്പുങ്ങലില്‍ കുടുംബങ്ങളെ മാറ്റിപാര്‍പ്പിക്കുന്നു.

അണ്ടത്തോട്ഃ പുന്നയൂര്‍ക്കുളം കനത്ത മഴയില്‍ റോഡ് മുങ്ങിയതോടെ ഉപ്പുങ്ങല്‍ തുരുത്ത് ഒറ്റപ്പെട്ടു. പരൂര്‍ കോള്‍പാടത്തിനു നടുവിലൂടെ പോകുന്ന പാലായ്ക്കല്‍ കടവ് ഭാഗമാണ് വെള്ളത്തില്‍ മുങ്ങിയത്. ഒമ്പതു വീട്ടുകാരെ മാറ്റി താമസിപ്പിച്ചു. 140 വീടുകളാണ് തുരുത്തില്‍ ഉള്ളത്. ഇവിടെയുള്ളവര്‍ക്ക് വെള്ളം കുറയും വരെ വാഹനങ്ങളില്‍ പുന്നയൂര്‍ക്കുളം പഞ്ചായത്ത് പരിധിയിലേക്ക് എത്താന്‍ കഴിയില്ല. സാധനങ്ങള്‍ വാങ്ങാനും അത്യാവശ്യങ്ങള്‍ക്കും ഏഴ് കിലോമീറ്ററിനപ്പുറം മലപ്പുറം ജില്ലയിലെ ചങ്ങരംകുളത്ത് എത്തണം.