
കയ്പ്പമംഗലം: ശിഹാബ് തങ്ങള്‍ റിലീഫ് സെല്ലിന്റെ നേതൃത്വത്തില്‍ കാലവര്‍ഷ വെള്ളക്കെട്ട് ഒഴിവാക്കാന്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി.
കയ്പ്പമംഗലം എം ഐ സി, പള്ളിത്താനം പരിസരത്താണ് വെള്ളകെട്ട് ഒഴിവാക്കുന്നതിന്ന് റോഡുകളില്‍ ശുചീകരണവും തോടുകളിലെ തടസങ്ങളും നീക്കിയത്.
കയ്പ്പമംഗലം ഗ്രാമ പഞ്ചായത്ത് മുന്‍ മെമ്പര്‍ പി ബി താജുദ്ദീന്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാഘാടനം ചെയ്തു കെ യു അഷറഫ് അദ്ധ്യക്ഷത വഹിച്ചു. യു വൈ ഷമീര്‍, കെ എ നസറുദ്ദീന്‍, പി എസ് ഇസ്ഹാക്ക്, വി വൈ ഷംനാസ്, കെ എ നസറുദ്ദീന്‍, ടി എ ഷുഹൈബ്, വി എ യൂനസ്, കെ എസ് മുസമ്മില്‍, അന്‍സല്‍, നാസില്‍, പ്രബിന്‍ തുടങ്ങി ശിഹാബ് തങ്ങള്‍ റിലീഫ് സെല്‍ പ്രവര്‍ത്തകരും വൈറ്റ്ഗാഡ് അംഗങ്ങളും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തു.