കുതിച്ചെത്തി ജനപ്രതിനിധികള്‍

75
കരിപ്പൂരില്‍ രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കാനെത്തിയ പി.കെ കുഞ്ഞാലിക്കുട്ടി എം.പി കലക്ടര്‍ ഗോപാല കൃഷ്ണനുമായി സംസാരിക്കുന്നു

കരിപ്പൂര്‍: വിമാന ദുരന്തമറിഞ്ഞതും ജനപ്രതിനിധികള്‍ കരിപ്പൂരില്‍ കുതിച്ചെത്തി. പി.കെ. കുഞ്ഞാലിക്കുട്ടി എം.പി, ഇട.ി മുഹമ്മദ് ബഷീര്‍ എം.പി, എം.എല്‍.എ മാരായ ടി.വി ഇബ്രാഹിം, പി അബ്ദുല്‍ ഹമീദ്, എം.കെ രാഘവന്‍ എം.പി, കോഴിക്കോട് ജില്ലാ കലക്ടര്‍ സാംബ ശിവറാവു എന്നിവരെല്ലാം വളരെ പെട്ടെന്ന് സ്ഥലത്തെത്തി. മന്ത്രിമാരായ ഏ.സി മൊയ്തിന്‍ അപകടവാര്‍ത്തയറിഞ്ഞയുടന്‍ തൃശൂരിലെ വസതിയില്‍ നിന്ന് പുറപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ ടെലഫോണില്‍ വിമാനത്താവളവുമായി ബന്ധപ്പെട്ടു. ഡോ. എം,കെ മുനീര്‍ എം.എല്‍.എ കോഴിക്കോട് മെഡിക്കല്‍ കോളജ്, ബേബി ഹോസ്പിറ്റല്‍, മിംസ് ആസ്പത്രി എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചു. കെ.പി.സിസിസി വൈസ് പ്രസിഡണ്ട് ടി.സിദ്ദിഖ്, മുസ് ലിം ലീഗ് നേതാക്കളായ എന്‍.സി അബൂബക്കര്‍, സി.കെ.വി യൂസഫ്, ടി.പി.എം ജിഷാന്‍ തുടങ്ങിയവരും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. രണ്ട് പേരാണ് ബേബി ഹോസ്പിറ്റലില്‍ മരിച്ചത്. അഞ്ച് പേരുടെ മരണം മെഡിക്കല്‍ കോളജിലായിരുന്നു. ഫറോക്ക് ക്രസന്റ് ഹോസ്പിറ്റലിലും കൊണ്ടോട്ടിയിലെ റീലിഫ് ഹോസ്പിറ്റലിലുമായി പലരും ചികില്‍സയിലാണ്.