കോവിഡ് ഭീതിയിലും എല്ലാം മറന്ന് നാട്ടുകാര്‍; സുരക്ഷിതരായി കുട്ടികള്‍

54
വിമാന യാത്രികരായ കുട്ടികള്‍ കൊണ്ടോട്ടിയിലെ റിലീഫ് ഹോസ്പിറ്റലില്‍

കൊണ്ടോട്ടി: മലപ്പുറത്തിന്റെ മനസ് പോലെയായിരുന്നു ഇന്നലെ രക്ഷാപ്രവര്‍ത്തണം. 35 അടിയോളം വിമാനം താഴേക്ക് പതിച്ചിട്ടും ഭൂരിപക്ഷം പേരെയും രക്ഷപ്പെടുത്താന്‍ കഴിഞ്ഞത് നാട്ടുകാരുടെ വലിയ ഇടപെടലിലാണ്. വിമാനത്താവള പരിസരത്തെ മുഴുവന്‍ സന്നദ്ധ പ്രവര്‍ത്തകരും സജീവമായി രംഗത്തിറങ്ങി. മുസ്‌ലിം ലീഗ്, വൈറ്റ് ഗാര്‍ഡ് പ്രവര്‍ത്തകര്‍ അതിവേഗം സേവന സജ്ജരായി. വിമാനത്താവളത്തിലെ ടാക്‌സിക്കാര്‍ ഞൊടിയിടയില്‍ രക്ഷാ പ്രവര്‍ത്തനത്തില്‍ സജീവമായി. പരുക്കേറ്റവരെ തുടക്കത്തില്‍ കൊണ്ടോട്ടിയിലെ ആസ്പത്രിയിലാണ് എത്തിച്ചത്. പിന്നീട് പലരേയും കോഴിക്കോട്ടേക്ക് മാറ്റി. ഭാഗ്യത്തിന് മാത്രമാണ് വിമാനം അഗ്നിഗോളമായി മാറാതിരുന്നതെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കോവിഡ് മുന്‍ കരുതലിലും അതെല്ലാം മറന്നാണ് അദ്ദേഹവും മറ്ര് ജനപ്രതിനിധകളുമെത്തിയത്.

സുരക്ഷിതരായി കുട്ടികള്‍
കരിപ്പൂര്‍: അപകടത്തില്‍പ്പെട്ട വിമാനത്തില്‍ പത്ത് കുട്ടികളുണ്ടായിരുന്നു. ഇവരില്‍ പലരും സുരക്ഷതിരമാണ്. ദുരന്തം നടന്നയുടന്‍ രക്ഷാപ്രവര്‍ത്തകര്‍ കുട്ടികളെയാണ് ആദ്യം രക്ഷിച്ചത്. മൂന്ന് കുട്ടികള്‍ രക്ഷിതാക്കളില്ലാതെ കൊണ്ടോട്ടിയിലെ റിലീഫ് ഹോസ്പിറ്റലില്‍ ഒറ്റപ്പെട്ടുപോയി. അവര്‍ക്ക്്് എല്ലാ സുരക്ഷിതത്വവും നല്‍കി ടി.വി ഇബ്രാഹീം എം.എല്‍. എ രംഗത്തുണ്ടായിരുന്നു. ടെലിവിഷന്‍ ക്യാമറയിലെത്തി അദ്ദേഹം കുട്ടികലെ തിരിച്ചറിയാനുള്ള ആഹ്വാനവും നടത്തി. അപകടം നടന്ന് ഒന്നേ മുക്കാല്‍ മണിക്കൂറിനകം തന്നെ മുഴുവന്‍ പേരെയും ദുരന്ത സ്ഥലത്ത് നിന്ന് മാറ്റാനായി.
മരിച്ചവരില്‍ ആദ്യം തിരിച്ചറിഞ്ഞത് പൈലറ്റിനെയാണ്. ക്യാപ്റ്റന്‍ ദീപക് വസന്ത് സാഠേയായിരുന്നു പൈലറ്റ്. അനുഭവ സമ്പന്നായ പൈലറ്റായിരുന്നു അദ്ദേഹം. വ്യോമ സേനയിലും സേവനം അനുഷ്ഠിച്ചിരുന്നു. പിലാശ്ശേരി ഷറഫുദ്ദീന്‍, ചെര്‍ക്കള പറമ്പ് രാജിവന്‍ എന്നിവരുടെ മരണവും സ്ഥിരകരിച്ചിട്ടുണ്ട്. ഈ രണ്ട് പേരുടെയും മൃതദേഹങങ്ങള്‍ ബേബി മെമ്മോറിയല്‍ ആസ്പത്രിയിലുണ്ട്. സഹ പൈലറ്റ് അഖിലേഷിന് ഗുരുതരമായ പരുക്കുണ്ട്.