
കൊയിലാണ്ടി: കോവിഡ് ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മരണപ്പെട്ട കൊയിലാണ്ടി സ്വദേശി അബൂബക്കറിന്റെ മയ്യിത്ത് കൊയിലാണ്ടി മീത്തലക്കണ്ടി ഖബര്‍സ്ഥാനില്‍ മറവുചെയ്യാന്‍ കൊയിലാണ്ടി സി.എച്ച് സെന്റര്‍ വളണ്ടിയര്‍മാരുടെ സേവനം മാതൃകയായി. ജനങ്ങള്‍ പുറത്തിറങ്ങാന്‍ പോലും മടിക്കുന്ന സാഹചര്യത്തില്‍ കോവിഡ് ബാധിച്ച് മരണമടഞ്ഞ അബൂബക്കറിന്റെ മയ്യിത്ത് മറമാടാന്‍ കൊയിലാണ്ടി സി.എച്ച്.സെന്റര്‍ വളണ്ടിയര്‍മാരായ കെ.ടി.വി ആരിഫ്, ആസിഫ് കലാം, ഉബൈദ് നടേരി, ആദില്‍ തുടങ്ങിയവര്‍ സി.എച്ച്.സെന്റര്‍ സെക്രട്ടറിയും നഗരസഭ കൗണ്‍സിലറുമായ വി.പി ഇബ്രാഹിം കുട്ടിയോ ടൊപ്പം പ്രവര്‍ത്തിച്ചത്.