താമസയോഗ്യമല്ലാതായി കമ്പമല എസ്‌റ്റേറ്റിലെ ലയങ്ങള്‍

കമ്പമല എസ്‌റ്റേറ്റിലെ ലയങ്ങളുടെ മേല്‍ക്കൂര തകര്‍ന്ന നിലയില്‍

മാനന്തവാടി: മൂന്നാര്‍ പെട്ടിമുടി ദുരന്ത സമാനമായി തലപ്പുഴ കമ്പമല തേയില തോട്ടത്തിലെ ലയങ്ങള്‍.
കേരള ഫോറസ്റ്റ് ഡവലപ്പ്‌മെന്റ് കോര്‍പ്പറേഷന്റെ കീഴിലെ തേയിലത്തോട്ടത്തിലെ പാടിയിലെ 20 കുടുംബങ്ങള്‍ കഴിയുന്നത് ആധിയുടെ നിഴലില്‍. 1991ലാണ് കമ്പമലയില്‍ തേയിലത്തോട്ടം ആരംഭിക്കുന്നത്. അന്ന് ശ്രീലങ്കന്‍ അഭയാര്‍ത്ഥികളായ 92 കുടുംബങ്ങളാണ് ഇവിടെ തൊഴില്‍ ചെയ്തു വരുന്നത് പൊതുവെ മോശം ചുറ്റുപാടുള്ള ലയങ്ങളിലാണ് കുടുംബങ്ങള്‍ കഴിഞ്ഞു വരുന്നത് അതിനിടെയിലാണ് മണ്ണിടിച്ചില്‍ ഭീഷണി നേരിടുന്ന 20 കുടുംബങ്ങള്‍ മോശം ചുറ്റുപാടിലും ഈ ലയങ്ങളില്‍ അന്തിയുറങ്ങുന്നത്. ചെങ്കുത്തായ ചെരുവിന് താഴെയാണ് ഇവര്‍ താമസിക്കുന്ന ലയങ്ങള്‍ ഉള്ളത് കഴിഞ്ഞ 2018ലെ പ്രളയത്തില്‍ പാടിക്ക് സമീപം മണ്ണിടിച്ചില്‍ ഉണ്ടായിരുന്നു. മൂന്നാര്‍ പെട്ടിമുടി ദുരന്തത്തിന്റെ പശ്ചാതലത്തില്‍ ഇവര്‍ ഭയ പാടോടെയാണ് കഴിയുന്നത്. സുരക്ഷിതമായ സ്ഥലത്തേക്ക് ലയങ്ങള്‍ മാറ്റണമെന്നാണ് തൊഴിലാളികളുടെ ആവശ്യം കൂടാതെ പഞ്ചായത്തിന്റെ ലൈഫ് മിഷനില്‍ ഉള്‍പ്പെടുത്തി കുടുംബങ്ങള്‍ക്ക് വീട് അനുവദിക്കുകയാണെങ്കില്‍ ഇവരുടെ ലയങ്ങളിലെ താമസം ഒഴിവാക്കാന്‍ കഴിയും തവിഞ്ഞാല്‍ പഞ്ചായത്ത് അതിന് മുതിരണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.