പാലോറമലയില്‍ ഇത്തവണയും സോയില്‍ പൈപ്പിങ്ങ് പ്രതിഭാസം

പാലോറ മലയുടെ താഴ്‌വാരത്ത് മടത്തും കുഴിയില്‍ ഇത്തവണയും വന്ന സോയില്‍ പൈപ്പിങ്ങ് പ്രതിഭാസം

മടവൂര്‍: കിഴക്കോത്ത് പഞ്ചായത്തുകളിലായി സ്ഥിതി ചെയ്യുന്ന പാലോറ മലയുടെ താഴ്‌വാരത്ത് മടത്തുംകുഴിയില്‍ മുന്‍ വര്‍ഷങ്ങളില്‍ ഉണ്ടായ രീതിയില്‍ ഇത്തവണയും സോയില്‍ പൈപ്പിങ്ങ് പ്രതിഭാസം. പാലോറമലയില്‍ നിര്‍മ്മിക്കുന്ന റിസോര്‍ട്ട് സമുച്ചയത്തിന്റെ ഭാഗമായാണ് ഈ പ്രതിഭാസം ഉണ്ടായത് എന്ന പ്രദേശവാസികളുടെ പരാതി പ്രകാരം കേരള ഹൈക്കോടതി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടഞ്ഞ് വെച്ചിരിക്കുകയാണ്.
കാലാവസ്ഥ ശക്തി പ്രാപിക്കുമെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കളക്ടറുടെ നിര്‍ദ്ദേശപ്രകാരം കിഴക്കോത്ത്, മടവൂര്‍ പഞ്ചായത്തുകളിലെ നൂറോളം കുടുംബങ്ങള്‍ വീടുകളില്‍ നിന്നും മാറി താമസിച്ചിട്ടുണ്ട്. കോവിഡ് 19 കാരണം കൊണ്ട് കഴിഞ്ഞ വര്‍ഷത്തെ പോലെ സ്‌കൂളിലേക്ക് മാറ്റാന്‍ പറ്റാത്ത അവസ്ഥ യിലാണ്. ജനങ്ങള്‍ വളരെ ഭീതീയിലാണ്.