
കാഞ്ഞങ്ങാട്: ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ച പുല്ലൂര്‍ സ്വദേശി മുഹമ്മദ് കുഞ്ഞിയുടെ മയ്യിത്ത് കോവിഡ് പ്രോട്ടോകോള്‍ പ്രകാരം വൈറ്റ് ഗാര്‍ഡ് അംഗങ്ങള്‍ ഖബറടക്കി. ചൊവ്വാഴ്ച രാവിലെ മരിച്ച പുല്ലൂര്‍ ഉദയ നഗര്‍ സ്വദേശിയുടെ സ്രവം പരിശോധിക്കണമെന്ന് നാട്ടുകാരില്‍ ചിലര്‍ ആവശ്യമുന്നയിച്ചതോടെ ആര് സംസ്‌കാര ചടങ്ങുകള്‍ക്ക് നേതൃ്ത്വം നല്‍കുമെ്ന്ന് കുടുംബം ആശങ്കയിലായി.
കോവിഡ്ബാധ റിപ്പോര്‍ട്ട് ചെയ്യാത്ത പ്രദേശമാണെങ്കിലും കോവിഡ് പ്രോട്ടോകോള്‍ പ്രകാരം ഖബറടക്കാന്‍ ആരോഗ്യ വിഭാഗം നിര്‍ദേശം നല്‍കി. ഇതോടെ പുല്ലൂര്‍ ജമാഅത്തിലുള്ളവര്‍ കാഞ്ഞങ്ങാട്ടെ മണ്ഡലം ലീഗ് ജനറല്‍ സെക്രട്ടറി വണ്‍ഫോര്‍ അബ്ദുറഹ്്മാനെയും അജാനൂര്‍ പഞ്ചായത്ത് ലീഗ് ജനറല്‍ സെക്രട്ടറിഹമീദ് ചേരക്കാടത്തിനെയും വിളിച്ച് സഹായാഭ്യര്‍ത്ഥന നടത്തി. സംസ്ഥാന വൈറ്റ് ഗാര്‍ഡ് വൈസ് ക്യാപ്റ്റന്‍ കെകെ ബദ്‌റുദ്ദീനെ ബന്ധപ്പെട്ട് വൈറ്റ് ഗാര്‍ഡ് പ്രവര്‍ത്തകരെ സന്നദ്ധമാക്കുകയും ചെയ്തു.
പിന്നീടെല്ലാം വളരെ പെട്ടെന്നായിരുന്നു.ബദ്‌റുദ്ദീന്‍, വൈറ്റ് ഗാര്‍ഡ് ജില്ലാ ക്യാപ്റ്റന്‍ ലത്തീഫ്, കാസര്‍കോട് മണ്ഡലം ക്യാപ്റ്റന്‍ അബൂബക്കര്‍, ഗഫൂര്‍ ബേവിഞ്ച, പൈച്ചു ചെര്‍ക്കള, അബ്ദുല്‍ ഖാദര്‍ ചെങ്കള, റമീസ് ആറങ്ങാടി എന്നിവര്‍ പിപിഇ കിറ്റ് ധരിച്ച് സംസ്‌കാര ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. യാതൊരു വൈമനസ്യവും കൂടാതെ വിവരമറിഞ്ഞ ഉടന്‍ സര്‍വ്വസന്നദ്ധരായ പ്രവര്‍ത്തകര്‍ നാടിന്റെ ആദരത്തിന് പാത്രമായി.