പെരുന്നാള്‍ ദിനത്തില്‍ പള്ളി മുതവല്ലിക്കും ഇമാമിനും പൊലീസ് മര്‍ദ്ദനം; വന്‍ പ്രതിഷേധം

കുറ്റിയാടി: മരുതോങ്കര അടുക്കത്ത് നെരയങ്കോട് ജുമമസ്ജിദില്‍ പെരുന്നാള്‍ നിസ്‌ക്കാരവും ജുമഅനിസ്‌ക്കാരവും ഉണ്ടാവില്ലന്ന് അറിയിപ്പ് നോട്ടീസ് ബോര്‍ഡില്‍ പതിക്കാന്‍ വേണ്ടി പള്ളിയില്‍ എത്തിയ മുതവല്ലി നെല്ലിയുള്ളതില്‍ ഷരീഫിനെയും പള്ളി ഇമാം സുലൈമാന്‍ മുസല്യരെയും കുറ്റിയാടി സി.ഐ ലാത്തി കൊണ്ട് ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. മരുതോങ്കര പഞ്ചായത്ത് കണ്ടെയ്ന്‍മെന്‍ സോണയാതിനാല്‍ പള്ളിയില്‍ എത്തുന്നവരെ തിരിച്ചയക്കാന്‍ അതിരാവിലെ എത്തിയപ്പോളായിരുന്നു ഇരുവര്‍ക്കും അക്രമം നേരിടണ്ടിവന്നത്. കേട്ടാല്‍ അറക്കുന്ന ഭാഷയില്‍ മുതവല്ലിയെ ഇമാമിനെയും തെറി പറഞ്ഞതിന് ശേഷമാണ് മര്‍ദ്ദനം. തുടര്‍ന്നത് ഇവര്‍ കുറ്റിയാടി ഗവ.ആസ്പത്രിയില്‍ ചികിത്സ തേടി. പള്ളി വളപ്പില്‍ എത്തി പൊലീസ് അകാരണമായി മര്‍ദ്ദിച്ച സംഭവത്തില്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്ന് മുതവല്ലി ഷരീഫ് റൂറല്‍ ജില്ലാ പോലീസ് അധികാരികള്‍ക്ക് പരാതി നല്‍കി.
സംഭവത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ഇതു മതനിരപക്ഷ കേരളത്തിന് അപമാണെന്നു മുസ്്‌ലിം ലീഗ് കമ്മിറ്റി പ്രസ്താവിച്ചു. ജില്ല ലീഗ് ട്രഷറര്‍ പാറക്കല്‍ അബ്ദുല്ല എം.എല്‍.എ, വൈസ് പ്രസിഡണ്ട് അഹമ്മദ് പുന്നക്കല്‍, മണ്ഡലം പ്രസിഡണ്ട് സൂപ്പി നരിക്കാട്ടേരി, എന്‍.കെ.മുസ മാസ്റ്റര്‍, വി.പി കുഞ്ഞബ്ദുല്ല മാസ്റ്റര്‍ പ്രതിക്ഷേധിച്ചു. മരുതോങ്കര പഞ്ചായത്ത് മുസ്്‌ലിം ലീഗ് കമ്മിറ്റി ശക്തമായി പ്രതിഷേധം രേഖപ്പെടുത്തി. പ്രസിഡണ്ട് ടി.പി ആലി ജന:സെക്രട്ടരി.ടി .കെ അഷ്‌റഫ് പ്രസംഗിച്ചു പള്ളി മുതവല്ലിയെയും ഇമാമിനെയും കുറ്റിയാടി സി ഐ യുടെ മര്‍ദ്ദനത്തില്‍ മരുതോങ്കര പഞ്ചായത്ത് മുസ്്‌ലിം യൂത്ത് ലീഗ് കമ്മിറ്റി പ്രതിഷേധിച്ചു. നവാസ് തോട്ടത്തില്‍ അധ്യക്ഷത വഹിച്ചു.
അക്രമം നടത്തിയ കുറ്റിയാടി സി.ഐ’യുടെ നടപടി അങ്ങേയറ്റം അപലപനീയമാണെന്ന് കുറ്റിയാടി മേഖലാ സുന്നി മഹല്ല് ഫെഡറേഷന്‍ യോഗം കുറ്റപ്പെടുത്തി. പ്രഡിഡണ്ട് പി.അമ്മത് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. പെരുന്നാള്‍ ദിനത്തില്‍ പള്ളി വളപ്പില്‍ മുതവല്ലിയെയും ഇമാമിനെയും മര്‍ദ്ധിച്ച നടപടിക്കെതിരെ കുറ്റിയാടി മേഖലയിലെ ഇരുപതോളം മഹല്ല് കമ്മിറ്റി മുഖ്യമന്ത്രി,ഡി.ജി.പി ജില്ലാ പോലീസ് സൂപ്രണ്ട് പ്രതിപക്ഷ നേതാവ് എം.പി എം.എല്‍.എ. എന്നിവര്‍ക്ക് പരാതി നല്‍കി കുറ്റിയാടി. അടുക്കത്ത് നെരയങ്കോട് മസ്ജിദിലെ മുതവല്ലിയെയും ഇമാമിനെയും കുറ്റിയാടി സി.ഐ.അതിക്രൂരമായി മര്‍ദ്ദിച്ച നടപടിക്കെതിരെ മരുതോങ്കര ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പതിഷേധ രേഖപ്പെടുത്തി. ജമാല്‍ കോരങ്കോട് അധ്യക്ഷത വഹിച്ചു.