പൊലീസ് രാജ് നടപ്പാക്കാന്‍ നീക്കം: പി.കെ കുഞ്ഞാലിക്കുട്ടി എം.പി

20

മുസ്‌ലിം ലീഗ് ജില്ലാ കമ്മിറ്റിയുടെ ഓണ്‍ലൈന്‍ പ്രവര്‍ത്തക സമിതി യോഗം നടത്തി

കോഴിക്കോട്: കൊറോണ വ്യാപനത്തിന്റെ മറവില്‍ കേരളത്തില്‍ പൊലീസ് രാജ് നടപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമം തുടങ്ങിയതായി മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എം.പി പ്രസ്താവിച്ചു. ആരോഗ്യ മേഖലയുടെ എതിര്‍പ്പ് അവഗണിച്ച് പോലീസിന് കൂടുതല്‍ ചുമതല നല്‍കിയതിലൂടെ പ്രതിപക്ഷ പ്രവര്‍ത്തനത്തെ തടയാനാണ് ശ്രമിക്കുന്നത്. ഇതിനെതിരെ ജാഗ്രത പുലത്തണം. യൂത്ത് ലീഗ് മെഡിചെയിന്‍ പരിപാടിയെ തകര്‍ക്കാന്‍ പോലസിനെ ദുരുപയോഗപ്പെടുത്തിയത് വിസ്മരിക്കാന്‍ കഴിയില്ല. സര്‍ക്കാറിന്റെ പുതിയ നീക്കം പ്രത്യാഘാതം ക്ഷണിച്ച് വരുത്തും.
മുസ്‌ലിം ലീഗ് ജില്ലാ കമ്മിറ്റിയുടെ ഓണ്‍ലൈന്‍ പ്രവര്‍ത്തക സമിതി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡണ്ട് ഉമ്മര്‍ പാണ്ടികശാല അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം.എ റസാഖ് മാസ്റ്റര്‍ സ്വാഗതവും ഓര്‍ഗനൈസിംഗ് സെക്രട്ടറി എന്‍.സി അബൂബക്കര്‍ നന്ദിയും പറഞ്ഞു.
സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ്്, പ്രതിപക്ഷ ഉപനേതാവ് ഡോ. എം കെ മുനീര്‍, സംസ്ഥാന ഭാരവാഹികളായ പി.കെ.കെ ബാവ, എം.സി മായിന്‍ ഹാജി, സി.പി ചെറിയ മുഹമ്മദ്, ജില്ലാ നിരീക്ഷകന്‍ പി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ എം.എല്‍.എ, പാറക്കല്‍ അബ്ദുല്ല എം.എല്‍.എ, യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രടറി പി.കെ ഫിറോസ്, ജില്ലാ ലീഗ് ഭാരവാഹികളായ കെ എ കാദര്‍ മാസ്റ്റര്‍, എസ്.പി കുഞ്ഞമ്മദ്, അഹമ്മദ് പുന്നക്കല്‍, പി അമ്മദ് മാസ്റ്റര്‍, കെ മൊയ്ദീന്‍ കോയ, വി.പി ഇബ്രാഹിം കുട്ടി, എം.എ മജീദ്, സി പി എ അസീസ് മാസ്റ്റര്‍, വി.കെ ഹുസ്സൈന്‍ കുട്ടി, നാസര്‍ എസ്‌റ്റേറ്റ്മുക്ക്, റഷീദ് വെങ്ങളം, സി കെ വി യൂസഫ്, എന്‍ പി അബ്ദുല്‍ സമദ്, എസ്.ടി.യു സംസ്ഥാന പ്രസിഡണ്ട് അഹമ്മദ് കുട്ടി ഉണ്ണിക്കുളം, അഡ്വ. നൂര്‍ബിനാ റഷീദ്, അഡ്വ. പി കുല്‍സു, ദുബൈ കെ.എം.സി.സി പ്രസിഡണ്ട് ഇബ്രാഹിം എളേറ്റില്‍, നിയോജക മണ്ഡലം പ്രസിഡണ്ട് ജനറല്‍ സെക്രട്ടറിമാര്‍, പോഷക ഘടകം ഭാരവാഹികള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.