പ്രധാനമന്ത്രി പ്രധാന തന്ത്രിയായി മാറി – ജനകീയ അവകാശ സമിതി

കൊല്ലത്ത് ജനകീയ അവകാശസമിതി മുസ്‌ലിം സൗഹൃദ മതേതര നേതൃസമ്മേളനം തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി ഉദ്ഘാടനം ചെയ്യുന്നു. മുസ്‌ലിം ലീഗ് ദേശീയ അസി.സെക്രട്ടറി എ.യൂനുസ്‌കുഞ്ഞ് സമീപം

കൊല്ലം : പ്രധാനമന്ത്രി പ്രധാന തന്ത്രിയായി മാറിയത് അപലപനീയമാണെന്ന് ജനകീയ അവകാശ സമിതി (ജാസ്) സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച മുസ്‌ലിം സൗഹൃദ മതേതര നേതൃസമ്മേളനം അംഗീകരിച്ച പ്രമേയം അഭിപ്രായപ്പെട്ടു.
ഇന്ത്യയിലെ മുഴുവന്‍ ജനങ്ങളുടേയും പ്രധാനമന്ത്രിയായ നരേന്ദ്രമോദി ഒരു ക്ഷേത്രത്തിന്റെ ശിലപാകിയത്മതേതരത്വത്തിന് നേരേയുള്ള വെല്ലുവിളിയാണ്. മതേത്വരത്വത്തിനും ബഹുസ്വരതയ്ക്കും ഭീഷണിയായി മാറുന്ന കേന്ദ്രസര്‍ക്കാരിന്റെ നിലപാടുകളും ചെയ്തികളും രാജ്യത്തെ പിന്നോട്ടു തള്ളും. ഇത്തരം സാഹചര്യത്തില്‍ മതേതര കക്ഷികള്‍ മൃദുഹിന്ദുത്വ സമീപനം സ്വീകരിക്കുന്നത് പ്രഖ്യാപിത ലക്ഷ്യത്തില്‍ നിന്നുള്ള ഒളിച്ചോട്ടമാണ്.
ഇന്ത്യന്‍ മുസ്‌ലിംങ്ങളുടെ ആത്മാഭിമാനത്തെ കീറിമുറിക്കുന്ന നയസമീപനങ്ങള്‍ക്കെതിരെ മതേതര ജനാധിപത്യവിശ്വാസികളെ അണിനിരത്തി മുന്നറാനുള്ള കര്‍മ്മ പദ്ധതികള്‍ക്ക് സമ്മേളനം രൂപം നല്‍കി. മഹാത്മാഗാന്ധി, ഡോ.ബി.ആര്‍.അംബേദ്ക്കര്‍, പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു, മൗലാന ആസാദ് തുടങ്ങിയ രാഷ്ട്രശില്പികളുടെ പാത പിന്‍തുടരുന്നതിനും സമ്മേളം തീരുമാനിച്ചു.
സമ്മേളനം തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി സമ്മേളനം ഉദ്ഘാടനം ചെയ്തു.
സമിതി രക്ഷാധികാരി പി.രാമഭദ്രന്‍ അദ്ധ്യക്ഷത വഹിച്ചു.
മുസ് ലിം ലീഗ് ദേശീയ അസി.സെക്രട്ടറി എ.യൂനുസ്‌കുഞ്ഞ്, കടയ്ക്കല്‍ അബ്ദുള്‍ അസീസ് മൗലവി, ഡോ.പി.എ.മുഹമ്മദ്കുഞ്ഞ് സഖാഫി, അഡ്വ.എസ്.പ്രഹ്ലാദന്‍, മണക്കാട് നജിമുദ്ദീന്‍, എം.എ.സമദ്, പാങ്ങോട് എ.കമറുദ്ദീന്‍ മൗലവി, മൈലക്കാട് ഷാ, അഡ്വ.എസ്.അബ്ദുല്‍ ബാരി, സുശീല മോഹനന്‍, എ.റഹിംകുട്ടി, കെ.ഗോപാലകൃഷ്ണന്‍, എസ്.നാസറുദ്ദീന്‍ തുടങ്ങിയവര്‍ സംസാരിച്ചു.