മധൂരില്‍ ആന്റിജന്‍ ടെസ്റ്റില്‍ എട്ടു പേര്‍ക്ക് കോവിഡ്‌

6
മധൂരില്‍ നടത്തിയ കോവിഡ് ആന്റിജന്‍ പരിശോധനക്കെത്തിയവരെ ആരോഗ്യ പ്രവര്‍ത്തകര്‍ ഹെല്‍ത്ത് മോന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യുന്നു

മധൂര്‍: മധൂര്‍ പിഎച്ച്‌സിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ആന്റിജന്‍ പരിശോധനയില്‍ എട്ടു പേര്‍ക്ക് കോവിഡ് സ്ഥിരികരിച്ചു. 80 പേരെയാണ് പരിശോധനയ്ക്ക് വിധേയരാക്കിയത്. രണ്ടുപേര്‍ കാസര്‍കോട് നഗരസഭയില്‍ നിന്നുള്ളവരാണ്. ഇതുവരെയായി പഞ്ചായത്തില്‍ 96 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 2,3,5,6,7,10,11,14,16,18,19 വാര്‍ഡുകള്‍ ഹോട്ട്‌സ്‌പോട്ട് ആയി പ്രഖ്യാപിച്ചിട്ടുണ്ട്.
ഒളിയത്തടുക്ക ഓഡിറ്റോറിയത്തില്‍ നടത്തിയ ക്യാമ്പിന് ഡോ: ഹര്‍ഷ,കുമ്പള ബ്ലോക്ക് ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ ബി അഷറഫ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ഷൗക്കത്ത്, അരുണ്‍, ഗോപാലകൃഷ്ണന്‍, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സുമാരായ ശോഭ, അമ്പിളി, ശാന്ത, മായ, നഴ്‌സിംഗ് അസി: വേദാവതി, വളണ്ടിയര്‍മാരായ മുസ്തഫ ഉളിയത്തടുക്ക, ബിലാല്‍ മുട്ടത്തൊടി നേതൃത്വം നല്‍കി.