വെള്ളക്കെട്ട്: കാര അറപ്പത്തോട് തുറന്നു

എറിയാട്- എടവിലങ്ങ് പഞ്ചായത്തുകളുടെ അതിര്‍ത്തി പ്രദേശത്തിലെ കാര അറപ്പത്തോട് തുറന്നപ്പോള്‍

കൊടുങ്ങല്ലൂര്‍: എറിയാട് – എടവിലങ്ങ് പഞ്ചായത്തുകളുടെ അതിര്‍ത്തി പ്രദേശത്തെ കാര അറപ്പത്തോട് തുറന്നു. ഇരു പഞ്ചായത്തുകളുടെയും നേതൃത്വത്തില്‍ രണ്ട് ജെ സി ബികള്‍ ഉപയോഗിച്ചാണ് അറപ്പത്തോട് പൊട്ടിച്ചത്. കടല്‍ കയറിയ വെള്ളവും മഴവെള്ളവും കെട്ടിക്കിടന്നു വെള്ളക്കെട്ടുണ്ടായ സാഹചര്യത്തിലാണ് അറപ്പത്തോട് പൊട്ടിച്ചു കടലിലേക്ക് ഒഴുക്കിയത്. കടലേറ്റം മൂലം അറപ്പത്തോടുകളില്‍ മണ്ണ് കയറിയത് വെള്ളക്കെട്ട് രൂക്ഷമാക്കിയിരുന്നു.
എടവിലങ്ങ് പഞ്ചായത്തിലെ പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ വാര്‍ഡുകളിലും എറിയാട് ടിപ്പുസുല്‍ത്താന്‍ റോഡിനു പടിഞ്ഞാറ് വശം ഒന്ന്, 22, 23, 20 വാര്‍ഡുകളിലുമായി കിടക്കുന്ന അറപ്പത്തോടാണ് തുറന്ന് വെള്ളം കടലിലേക്ക് ഒഴുക്കിയത്. എടവിലങ്ങ് പഞ്ചായത്ത് പ്രസിഡന്റ് എ പി ആദര്‍ശ്, എറിയാട് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ അഡ്വ. വി എ സബാഹ്, അംബിക ശിവപ്രിയന്‍, വാര്‍ഡ് മെമ്പര്‍ കുഞ്ഞിക്കുട്ടന്‍, വില്ലേജ് ഓഫീസര്‍ സക്കീര്‍ എന്നിവര്‍ നേതൃത്വം നല്‍കി.