ഹിബ ഫാത്തിമയുടെ അറബിക്ക് കലിഗ്രഫി കൗതുകമാകുന്നു

സമീര്‍ പൂമുഖം
ചേരാപുരം: അറബിക് കാലിഗ്രാഫിയില്‍ അമ്പരിപ്പിക്കുന്ന കാഴ്ചകള്‍ ഒരുക്കി വടയത്തെ ഹിബ ഫാത്തിമ. അറബിക് അന്താരാഷ്ട്ര ദിനത്തില്‍ ഹിബയുടെ സഹോദരനു വേണ്ടി അല്ലു അല്‍ അറബിയ എന്ന് എഴുതിയാണ് ഹിബ കാലിഗ്രാഫിയില്‍ തുടക്കം കുറിച്ചത്. പ്ലസ് ടു പഠനമായതിനാല്‍ കാലിഗ്രാഫിയില്‍ ഹിബ ചെയ്യുന്ന ദൗത്യത്തിന് സമയം ഇല്ലാതെ വന്നപ്പോളാണ് ലോക് ഡൗണും സ്‌ക്കൂള്‍ അടക്കലും മറ്റൊരു നിലക്ക് അനഗ്രഹമായത്. വീട്ടില്‍ ഇരുന്ന് വെറുതെ സമയം കളയണ്ടെന്ന തീരുമാനത്തില്‍ ഹിബ തുടങ്ങി വെച്ച അറബിക് കലിഗ്രഫിയിലെ വിസ്മയങ്ങള്‍ പൂര്‍ത്തികരിക്കുകയും വീട്ടുകാരുടെയും ബന്ധുക്കളയും കൈയൊപ്പ് ചാര്‍ത്തുകയും ചെയ്തു.
ആയത്തുല്‍ ഖുര്‍സി, ഇഖ്‌ലാസ്, മുഅവിദത്തെനി തുടങ്ങിയ ഖുര്‍ആനിലെസൂറകളും ആയത്തുകളും ഹിബയുടെ പേനയില്‍ നിന്നും വിടര്‍ന്നു വീണത്. പെന്‍സില്‍ മാര്‍ക്കര്‍ ഫാബ്രിക്ക് പെയിന്റ് ഉപയോഗിച്ചാണ് ഇതു ചെയ്യുന്നത്. ഇതോടപ്പം ഫാഫ്രിക്ക് പെയിന്റ് ഉപയോഗിച്ച് കാന്‍വാസില്‍ പെയിന്റിങ്ങും ചെയ്തു വരുന്നുണ്ട്. കലിഗ്രഫിയോടെപ്പം കൗതുകക്കാഴ്ചയായി വീടിന്റെ ചുമരില്‍ മെഴുകു കൊണ്ട് പൂവ് നിര്‍മിക്കുകയു ചെയ്തു. കുപ്പിയില്‍ അരിമണി ഫാബ്രിക് പെയിന്റ്, കണ്ണാടി ചില്ല്, കയര്‍ എന്നിവ ഉപയോഗിച്ച് ഹിബ ഫാത്തിമ പഠിപ് മേശയില്‍ ആകര്‍ഷണമാക്കിറ്റുണ്ട്.
ചെറുപ്രായത്തില്‍ തന്നെ വരക്കാനും കളര്‍ ചെയ്യാനും ഇഷ്ടമായിരുന്നുവെന്ന് രക്ഷിതാക്കള്‍ പറഞ്ഞു. സ്‌ക്കൂളില്‍ നിന്നും കലാ പരിപാടിയില്‍ പങ്കെടുത്ത് സമ്മാനം നേടിയിട്ടുണ്ട്. കുറ്റിയാടി ഇസ്മാമിയ കോളജില്‍ നിന്നും പ്ലസ് ടു കോമേഴ്‌സില്‍ ഉന്നത വിജയം നേടിയ ഹിബക്ക് ഡിസൈനിംഗ് ചേര്‍ന്ന് പഠിക്കാനാണ് ആഗ്രഹം.
ദുബൈ – സത്ത്ബയില്‍ അല്‍ നഖീല്‍ കമ്പിനിയില്‍ജോലി ചെയ്യുന്ന വടയത്തെ തേവര്‍ കണ്ടി ബഷീറിന്റെയും റുബീനയുടെ മകളാണ്. സഹോദരങ്ങള്‍: അഹമ്മദ് റുവൈസ്, അഹമ്മദ്‌റബാഹ്.