അജ്മാന്‍ തുംബെ യൂണി.ഹോസ്പിറ്റലില്‍ 1,000 ജനനങ്ങള്‍; ആഘോഷ പരിപാടി സംഘടിപ്പിച്ചു

16
അജ്മാന്‍ തുംബെ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ പ്രവര്‍ത്തനമാരംഭിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ 1,000 കുഞ്ഞുങ്ങള്‍ ജനിച്ചതിന്റെ ആൃേഘാഷ പരിപാടിയില്‍ തുംബെ ഗ്രൂപ് വൈസ് പ്രസിഡന്റ് അക്ബര്‍ മൊയ്തീന്‍ തുംബെ ആശുപത്രി സ്റ്റാഫിനെ ആദരിക്കുന്നു

അജ്മാന്‍: അല്‍ജര്‍ഫ് തുംബെ മെഡിസിറ്റിയിലെ 350 കിടക്കകളുള്ള മേഖലയിലെ ഏറ്റവും വലിയ സ്വകാര്യ അക്കാദമിക് ആശുപത്രിയായ തുംബെ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ പ്രവര്‍ത്തനമാരംഭിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ 1,000 കുഞ്ഞുങ്ങള്‍ ജനിച്ചുവെന്ന ഖ്യാതി നേടി. ഹോസ്പിറ്റലിന്റെ ‘സെന്റര്‍ ഫോര്‍ ഒബ്സ്റ്റട്രിക്‌സ് ആന്‍ഡ് ഗൈനകോളജി’യാണ് ഈ നേട്ടം സ്വന്തമാക്കിയത്. ഇതുമായി ബന്ധപ്പെട്ട് പ്രത്യേക ആഘോഷ ചടങ്ങ് അടുത്തിടെ ആശുപത്രിയില്‍ നടന്നു. തുംബെ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ സിഒഒ ഡോ. മന്‍വീര്‍ സിംഗ് വാലിയ, ആശുപത്രിയുടെ മെഡിക്കല്‍-അഡ്മിനിസ്‌ട്രേറ്റീവ് സ്റ്റാഫ് എന്നിവരുടെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യാതിഥിയായി തുംബെ ഗ്രൂപ് ഹെല്‍ത് കെയര്‍ വിഭാഗം വൈസ് പ്രസിഡന്റ് അക്ബര്‍ മൊയ്തീന്‍ തുംബെ പങ്കെടുത്തു. ഇത്രയും കുറഞ്ഞ കാലയളവില്‍ തുംബെ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ ആയിരത്തിലധികം കുഞ്ഞുങ്ങള്‍ ജനിച്ചത് ഇവിടെ നിന്നും നല്‍കുന്ന മികവുറ്റ സേവനങ്ങളുടെ പ്രതിഫലനമാണെന്ന് ഇതേക്കുറിച്ച് പ്രതികരിക്കവേ, അക്ബര്‍ മൊയ്തീന്‍ തുംബെ പറഞ്ഞു. ”ആശുപത്രി സമൂഹത്തിനായി വാതില്‍ തുറന്ന ഒരു വര്‍ഷത്തിനുള്ളില്‍ ഒരു കുടുംബ സൗഹൃദ ആരോഗ്യ സംരക്ഷണ കേന്ദ്രമായി പരിണമിച്ചുവെന്നതാണ് ഈ നേട്ടത്തില്‍ നിന്നും മനസ്സിലാക്കേണ്ടത്. ഇതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു. ഒരു രോഗിയെ അവരുടെ മെഡിക്കല്‍ ആവശ്യങ്ങള്‍ക്ക് പുറമെ വൈകാരികവും സാംസ്‌കാരികവുമായ ആവശ്യങ്ങള്‍ കൂടി കണക്കിലെടുത്തുള്ള രോഗീ കേന്ദ്രിത ആരോഗ്യ സംരക്ഷണ മാതൃകയാണ് വികസിപ്പിച്ചെടുത്തിട്ടുള്ളതെ”ന്നും അദ്ദേഹം അവകാശപ്പെട്ടു.
പ്രസവ വിദഗ്ധര്‍, ഗൈനകോളജിസ്റ്റുകള്‍, ശിശുരോഗ വിദഗ്ധര്‍, നിയോ നാറ്റോളജിസ്റ്റുകള്‍ എന്നിവരടങ്ങിയ ആശുപത്രിയുടെ വിദഗ്ധ സംഘം ഉയര്‍ന്ന അപകട സാധ്യതയുള്ള നിരവധി ഗര്‍ഭധാരണ കേസുകള്‍, അകാല പ്രസവങ്ങളുടെ സങ്കീര്‍ണമായ കേസുകള്‍ തുടങ്ങിയവ വിജയകരമായി കൈകാര്യം ചെയ്തിട്ടുണ്ട്. പ്രസവിച്ച ആകെ കുഞ്ഞുങ്ങളുടെ എണ്ണത്തില്‍ ഏകദേശം 49% പെണ്‍കുട്ടികളും 51% ആണ്‍കുട്ടികളുമാണ്.
”ഞങ്ങളുടെ ഒബ്‌സ്റ്റെട്രിക്‌സ് ആന്‍ഡ് ഗൈനകോളജി സെന്റര്‍ ലോകോത്തര നിലവാരത്തിലുള്ള സജ്ജീകരണമുള്ളതാണ്. ആധുനിക പ്രതിരോധത്തോടെയുള്ള പ്രത്യേക പ്രസവ പരിചരണം ഇവിടെ നല്‍കുന്നു. ആരോഗ്യമുള്ള കുഞ്ഞുങ്ങളുള്ള ആരോഗ്യമുള്ള അമ്മമാരോടുള്ള പ്രതിബദ്ധത അംഗീകരിക്കുന്ന വിദഗ്ധരായ പ്രസവ ടീം ആണിവിടെയുള്ളത്” -ഡോ. മന്‍വീര്‍ സിംഗ് വാലിയ പറഞ്ഞു.
2019 ഒക്‌ടോബര്‍ 7നാണ് ഈ ആശുപത്രി തുറന്നത്. 10 ലേബര്‍ ആന്റ് ഡെലിവറി റൂമുകള്‍, എന്‍ഐസിയു, എസ്‌സിബിയു, വെല്‍ ബേബി യൂണിറ്റ് എന്നിവയുള്‍പ്പെടെ അമ്മക്കും ശിശു സംരക്ഷണത്തിനുമായി ഒരു പ്രത്യേക നില തന്നെ ആശുപത്രിയിലുണ്ട്. ഒരു തൃതീയ പരിചരണ സര്‍വകലാശാലാ ആശുപത്രി ആയതിനാല്‍, തുംബെ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ എല്ലാ തരം ഉയര്‍ന്ന അപകട സാധ്യതയുള്ള ഗര്‍ഭാവസ്ഥകളെയും ദിവസേന കൈകാര്യം ചെയ്യുന്നു. ഗര്‍ഭ ധാരണത്തിന് മുന്‍പുള്ള കണ്‍സള്‍ട്ടേഷനില്‍ നിന്നും സ്‌ക്രീനിംഗില്‍ നിന്നും ആരംഭിച്ച്, ഗര്‍ഭധാരണത്തിന്റെയും പ്രസവത്തിന്റെയും ഓരോ ഘട്ടത്തിനും മുന്‍പും ശേഷവും സ്ത്രീകള്‍ക്ക് ഉചിതമായ ഉപദേശവും പിന്തുണയും സെന്റര്‍ ഫോര്‍ ഒബ്സ്റ്റട്രിക്‌സ് ആന്‍ഡ് ഗൈനകോളജി നല്‍കുന്നു.
തംബെ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ പ്രത്യേക ‘ടാര്‍ഗെറ്റ് ചെയ്ത അള്‍ട്രാ സൗണ്ട് സ്‌കാന്‍’, ക്രോമസോം തകരാറുകള്‍ കണ്ടെത്താനുള്ള ലബോറട്ടറി ഉപന്യാസങ്ങള്‍, അനുപ്‌ളോയ്ഡി മാര്‍ക്കറുകള്‍, ജനിതക സ്‌ക്രീനിംഗിനായുള്ള സെല്‍, ഫ്രീ ഡിഎന്‍എ വിശകലനം എന്നിവ ഉയര്‍ന്ന അപകട സാധ്യതയുള്ള ഗര്‍ഭ ധാരണത്തെ വിലയിരുത്താനാവശ്യമായ പതിവ് അന്വേഷണങ്ങള്‍ക്ക് പുറമെ ചില പേരുകളുണ്ട്. സങ്കീര്‍ണമായ ഗര്‍ഭ ധാരണം കൈകാര്യം ചെയ്യുന്നതിന് ഡോക്ടര്‍മാരുടെ മള്‍ട്ടി ഡിസിപ്‌ളിനറി ടീമിന്റെ ലഭ്യതയാണ് അധിക നേട്ടം. ആശുപത്രിയിലെ ലെവല്‍-3 അഡ്വാന്‍സ്ഡ് നിയോ നാറ്റല്‍ ഇന്റന്‍സീവ് കെയര്‍ യൂണിറ്റ് (എന്‍ഐസിയു) അകാലത്തില്‍ ജനിക്കുന്ന കുഞ്ഞുങ്ങളെ രക്ഷിക്കാനുള്ള ശ്രമങ്ങളെ പ്രാപ്തമാക്കുന്നു. പ്രത്യേകിച്ചും കുറഞ്ഞത് 24 ആഴ്ചയും അതിനു മുകളിലുള്ളതുമായ അകാല പ്രസവ കേസുകള്‍.