രക്ഷപ്പെട്ടവരില്‍ 12 നാദാപുരത്തുകാരും

അപകടത്തില്‍ പരിക്കേറ്റ റംഷാദ്‌

ദുബൈ: കരിപ്പൂരില്‍ വിമാന അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടവരില്‍ 12 നാദാപുരത്തുകാരും ഉള്‍പ്പെടുന്നു. കുമ്മങ്കോട്ടെ മനാല അഹമ്മദ് പാലോളളതില്‍, ഇയ്യങ്കാട്ടെ റംഷാദ് പണിക്കാണ്ടി, ഭാര്യ സുഫൈറ, മകന്‍ ഷൈസ ഐറന്‍ എന്നിവരാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്.
ചീക്കോന്നിലെ പീടികക്കണ്ടി മുരളീധരന്‍, ഭാര്യ രമ്യ, മഞ്ജുള കുമാരി, യദുദേവ് എന്നിവരും; വടയം മടപ്പറമ്പത്ത് റിയാസ്, ചോമ്പാല ജിബിന്‍, തോടന്നൂര്‍ ഇസ്മായില്‍, അര്‍ജുന്‍ ചന്ദ്രന്‍കണ്ടി വില്യാപ്പള്ളി എന്നിവരും അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടവരില്‍പ്പെടുന്നു.