കരിപ്പൂരിലെ വിമാന അപകടത്തില്‍ 16 മരണം, നിരവധി യാത്രക്കാര്‍ക്ക് പരിക്ക്; നടുങ്ങി പ്രവാസ ലോകം

44
1. മരിച്ച ക്യാപ്റ്റന്‍ ദീപക് വസന്ത്. 2. അപകട സ്ഥലത്ത് നിന്നുള്ള ദൃശ്യം

ജലീല്‍ പട്ടാമ്പി
ദുബൈ: കരിപ്പൂരില്‍ ലാന്റിംഗിനിടെ എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് അപകടത്തില്‍ പെട്ടത് പ്രവാസ ലോകം നടുക്കത്തോടെയാണ് ശ്രവിച്ചത്. വന്ദേ ഭാരത് മിഷനില്‍ വെള്ളിയാഴ്ച വൈകുന്നേരം 4.45ന് ദുബൈയില്‍ നിന്ന് പുറപ്പെട്ട ഐഎക്‌സ് 1344 വിമാനമാണ് രാത്രി 7.41ന് കരിപ്പൂരില്‍ ലാന്റ് ചെയ്യുന്നതിനിടെ റണ്‍വേയില്‍ നിന്ന് തെന്നി മാറിയ വിമാനം 30 അടി താഴ്ചയിലേക്ക് വീഴുകയായിരുന്നു.
പൈലറ്റ് ദീപക് വസന്ത്, കോഴിക്കോട് സ്വദേശികളായ രാജീവന്‍, ഷറഫുദ്ദീന്‍ എന്നിവരടക്കം 16 പേര്‍ മരിച്ചതായാണ് വിവരം. നിരവധി പേര്‍ക്ക് പരിക്കേറ്റു. പലരുടെയും നില ഗുരുതരമാണ്. ഒരു സ്ത്രീയും രണ്ടു കുട്ടികളും മരിച്ചവരില്‍ ഉള്‍പ്പെടുന്നുവെന്ന് വിവരമുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണമായിട്ടില്ല. 10 കുട്ടികള്‍, 2 പൈലറ്റുമാര്‍, 4 ജീവനക്കാര്‍ എന്നിവരടക്കം 190 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. പരിക്കേറ്റ നിരവധി പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അപകട സ്ഥലത്ത് നിന്നുള്ള വീഡിയോ:

 

യാത്രക്കാരുടെ പട്ടിക:

Passengers’ List