ആലിയ ബ്രാന്‍ഡിംഗ് സൊല്യൂഷന്‍സ് ഉദ്ഘാടനം ചെയ്തു

അല്‍മദീന ഗ്രൂപ്പിന് കീഴില്‍ പുതുതായി ആരംഭിച്ച 'ആലിയ ബ്രാന്‍ഡിംഗ് സൊല്യൂഷന്‍സ്' ഉദ്ഘാടനം അല്‍മദീന ഗ്രൂപ് എംഡിയും ക്‌ളിക്കോണ്‍ ചെയര്‍മാനുമായ അബ്ദുള്ള പൊയില്‍ നിര്‍വഹിക്കുന്നു

ദുബൈ: അല്‍മദീന ഗ്രൂപ്പിന് കീഴില്‍ പുതുതായി ആരംഭിച്ച ‘ആലിയ ബ്രാന്‍ഡിംഗ് സൊല്യൂഷന്‍സ്’ ഉദ്ഘാടനം അല്‍മദീന ഗ്രൂപ് എംഡിയും ക്‌ളിക്കോണ്‍ ചെയര്‍മാനുമായ അബ്ദുള്ള പൊയില്‍ നിര്‍വഹിച്ചു.
പ്രിന്റിംഗ്, ബ്രാന്‍ഡിംഗ് മേഖലയിലുള്ള ഏത് തരം ജോലികളും ഏറ്റെടുക്കാന്‍ പര്യാപ്തമായ നൂതന സാങ്കേതിക സംവിധാനങ്ങളും പ്രിന്റിംഗ് മെഷീനുകളും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്.
അല്‍മദീന ഗ്രൂപ് ഡയറക്ടര്‍മാരായ അസ്‌ലം പൊയില്‍, ക്‌ളിക്കോണ്‍ എംഡി സലിം അഹമ്മദ്, ഡയറക്ടര്‍ അമീര്‍ കാരാച്ചി, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹാരിസ്, അയ്യൂബ് സി.എച്ച്, മഹബൂബ്, നാസര്‍ ഇബ്രാഹിം, ജോസഫ് തോമസ് തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിച്ചു. ദുബൈ ഇന്‍വെസ്റ്റ്‌മെന്റ് പാര്‍ക്ക് ഒന്നില്‍ ടെക് ഓര്‍ബിറ്റ് കോംപ്‌ളക്‌സിലാണ് ആലിയ ബ്രാന്‍ഡിംഗ് സൊല്യൂഷന്‍സ് ആസ്ഥാനം.