അല്‍മദീന ഓണോല്‍സവം 2020 ഇന്നു മുതല്‍

73

ഷാര്‍ജ: അല്‍മദീന ഓണോല്‍സവം 2020 ഇന്ന് (വ്യാഴം) ആരംഭിക്കുന്നു. ഒരാഴ്ച നീളുന്ന വിവിധ പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്. ഓണാഘോഷ ഭാഗമായി ഏറ്റവും ഗുണമേന്മയുള്ള ഉല്‍പന്നങ്ങള്‍ ഏറ്റവും വിലക്കുറവില്‍ ലഭ്യമാണെന്ന് ബന്ധപ്പെട്ട അധികൃതര്‍ അറിയിച്ചു.
കോവിഡ് 19 മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ച് പൂക്കള മല്‍സരം, ഓണ്‍ലൈന്‍ ഡ്രോയിംഗ് മല്‍സരം, സൗജന്യ പായസ മേള, പായസ രുചി മല്‍സരം തുടങ്ങിയവ ഉപയോക്താക്കള്‍ക്ക് ഗൃഹാതുരത്വം ഉണര്‍ത്തുന്ന രീതിയിലാണ് നടത്തുന്നത്.
പൂക്കള മല്‍സരം 28ന് വെള്ളിയാഴ്ച രാവിലെ 8 മുതല്‍ 10 മണി വരെ ഒരുക്കുന്നതാണ്. സൗജന്യ പായസ മേള 30ന് ഞായറാഴ്ച വൈകുന്നേരം 4 മുതല്‍ 6 മണി വരെയും നടക്കുന്നതാണ്.
ഇന്ന് രാത്രി 8 മണിക്കാണ് ഓണോല്‍സവം 2020 ഉദ്ഘാടനം. പായസ രുചി മല്‍സരം 31ന് തിങ്കളാഴ്ച വൈകുന്നേരം 4 മുതല്‍ 6 മണി വരെയായിരിക്കും. ഓണ്‍ലൈന്‍ ഡ്രോയിംഗ് മല്‍സരം 29ന് ശനിയാഴ്ച വൈകുന്നേരം 4 മുതല്‍ 6 വരെയുമായിരിക്കും.