അരീക്കോട് സ്വദേശി റാസല്‍ഖൈമയില്‍ നിര്യാതനായി

27
അബ്ദുല്‍സലാം

റാസല്‍ഖൈമ: മലപ്പുറം അരീക്കോട് വടക്കണിയേടത്ത് കുഞ്ഞീതുവിന്റെ മകന്‍ അബ്ദുല്‍ സലാം (47) ഹൃദയാഘാതത്തെ തുടര്‍ന്ന് റാസല്‍ഖൈമയില്‍ നിര്യാതനായി. റാസല്‍ഖൈമയിലെ അമാനത്ത് ബേക്കറിയില്‍ ജോലി ചെയ്തു വരികയായിരുന്നു. ഉബൈുദുല്ലാഹ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലത്തെിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാകുന്നതായി സുഹൃത്തുക്കള്‍ അറിയിച്ചു. മാതാവ്: പാത്തുമ്മു. മയ്യിത്ത് നാട്ടില്‍ ഖബറടക്കും.