അഷ്‌റഫ് കൂട്ടായ്മ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

യുഎഇ അഷ്‌റഫ് കൂട്ടായ്മ സംഘടിപ്പിച്ച രക്തദാന ക്യാമ്പില്‍ രക്തം നല്‍കുന്നവര്‍

ദുബൈ: യുഎഇ അഷ്‌റഫ് കൂട്ടായ്മ ആഭിമുഖ്യത്തില്‍ ദുബൈ ഹെല്‍ത് അഥോറിറ്റി സഹകരണത്തോടെ വെള്ളിയാഴ്ച ദുബൈയില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ‘രക്തം നല്‍കൂ, ജീവന്‍ രക്ഷിക്കൂ’ എന്ന സന്ദേശം ഉയര്‍ത്തി കോവിഡ് 19 മാനദണ്ഡങ്ങള്‍ പാലിച്ച് നടന്ന ക്യാമ്പ് അഷ്‌റഫ് കൂട്ടായ്മ യുഎഇ ചാപ്റ്റര്‍ പ്രസിഡന്റ് അഷ്‌റഫ് കെ.കെ പുത്തൂര്‍ ഉദ്ഘാടനം ചെയ്തു. ക്യാമ്പിന് ജന.സെക്രട്ടറി അഷ്‌റഫ് കേച്ചേരി, ട്രഷറര്‍ അഷ്‌റഫ് ടി.പി, അഷ്‌റഫ് തായല്‍, അഷ്‌റഫ് മാളിയേക്കല്‍, അഷ്‌റഫ് കുളങ്ങര, അഷ്‌റഫ് കൊമ്പന്‍ തുടങ്ങിയവരും അഷ്‌റഫ് കൂട്ടായ്മയുടെ വിവിധ എമിറേറ്റ്‌സ് കമ്മിറ്റി നേതാക്കളും നേതൃത്വം നല്‍കി. നിരവധി പേര്‍ രക്ത ദാനത്തില്‍ പങ്കെടുത്തു. കൈന്റ്‌നസ് പ്രവര്‍ത്തകരായ ശിഹാബ് അഷ്‌റഫ് കാസര്‍കോട്, അന്‍വര്‍ വയനാട് എന്നിവര്‍ ക്യാമ്പിന് മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കി.