അബുദാബി-മഞ്ചേശ്വരം മണ്ഡലം കെഎംസിസി രക്തദാന ക്യാമ്പ് നടത്തി

15

അബുദാബി: അബുദാബി-മഞ്ചേശ്വരം മണ്ഡലം കെഎംസിസി ആഭിമുഖ്യത്തില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഇന്ത്യന്‍ ഇസ്‌ലാമിക് സെന്ററില്‍ ബ്‌ളഡ് ബാങ്കുമായി സഹകരിച്ച് നടത്തിയ രക്തദാന ക്യാമ്പില്‍ നൂറോളം പേര്‍ രക്തം ദാനം ചെയ്തു. മഞ്ചേശ്വരം മണ്ഡലം കെഎംസിസി പ്രസിഡണ്ട് സെഡ്.എ മൊഗ്രാലിന്റെ അധ്യക്ഷതയില്‍ കാസര്‍കോട് ജില്ലാ കെഎംസിസി പ്രസിഡണ്ട് പൊവ്വല്‍ അബ്ദുല്‍ റഹിമാന്‍ ഉദ്ഘാടനം ചെയ്തു. ഇസ്‌ലാമിക് സെന്റര്‍ സ്‌പോര്‍ട്‌സ് സെക്രട്ടറി മുജീബ് മൊഗ്രാല്‍, കെഎംസിസി ജില്ലാ-മണ്ഡലം ഭാരവാഹികളായ ഹനീഫ പടിഞ്ഞാര്‍മൂല, ചേക്കു അബ്ദുല്‍ റഹിമാന്‍ ഹാജി, അബ്ദുല്‍ റഹിമാന്‍ മൗലവി കമ്പള, സുലൈമാന്‍ കാനക്കോട്, ഹനീസ് മാങ്ങാട്, സുബൈര്‍ കാഞ്ഞങ്ങാട്, അഷ്‌റഫ് പള്ളങ്കോട്, ഹനീഫ മാങ്ങാട്, റാഷിദ് എടത്തോട്, ശാഫി നാട്ടക്കല്‍, ഇല്യാസ് ബല്ല, സത്താര്‍ കുന്നുങ്കൈ, ഹനീഫ ചള്ളങ്കയം ഉള്‍പ്പെടെ നിരവധി പേര്‍ രക്തദാന ചടങ്ങില്‍ സംബന്ധിച്ചു.