ആരോഗ്യ ബുദ്ധിമുട്ടുകൾ ഇല്ലാത്തവർ രക്ത ദാനം നടത്തണം

സുൽത്താനേറ്റിൽ ആരോഗ്യ ബുദ്ധിമുട്ടുകൾ ഇല്ലാത്തവർ അടിയന്തിരമായി രക്തദാനത്തിന് തയ്യാറാകണമെന്ന് ഡിപ്പാർട്ട്മെന്റ് ഓഫ് ബ്ലഡ് ബാങ്ക് സർവീസസ് (DBSS) അറിയിച്ചു. രക്തദാനത്തിന് സന്നദ്ധതയുള്ളവർ ബൗഷറിലെ സെൻട്രൽ ബ്ലഡ് ബാങ്ക് ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. രാവിലെ 8 മണി മുതൽ വൈകിട്ട് 5 വരെ രക്തദാനത്തിന് അവസരം ലഭിക്കുന്നതാണ്. പ്ലാസ്മ ദാനത്തിന് താല്പര്യപ്പെടുന്നവർക്ക് വൈകിട്ട് 4 മണി വരെ അതിന് കഴിയുന്നതാണ്