ചെന്ത്രാപ്പിന്നി സ്വദേശിനി ഷാര്‍ജയില്‍ നിര്യാതയായി

374
സഹീറ

ഷാര്‍ജ: ഏരീസ് ഗ്രൂപ്പില്‍ ജോലി ചെയ്യുന്ന മറൈന്‍ ബിസ് ടിവി വീഡിയോ ജേര്‍ണലിസ്റ്റ് ചെന്ത്രാപ്പിന്നി സ്വദേശി പുതിയ വീട്ടില്‍ മുഹമ്മദ് ബഷീറിന്റെ ഭാര്യ സഹീറ (33) ഷാര്‍ജയില്‍ നിര്യാതയായി. കഫക്കെട്ടും ശ്വാസതടസ്സവും മൂലം ഏതാനും ദിവസങ്ങളായി ഷാര്‍ജ കുവൈത്തി ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. രണ്ടു ദിവസം മുന്‍പ് അസുഖം ഭേദമായതായിരുന്നു. ചൊവ്വാഴ്ച അസുഖം വീണ്ടും കൂടി. രാത്രിയോടെ മരിച്ചു. രണ്ടു തവണ നടത്തിയ കോവിഡ് 19 ടെസ്റ്റ് നെഗറ്റീവായിരുന്നു. മയ്യിത്ത് ബുധനാഴ്ച 12.30ന് ഷാര്‍ജയില്‍ ഖബറടക്കി.
മതിലകം പുതിയകാവിലെ ഇല്‍ഫത്ത് കോളജ് അധ്യാപികയായി മുന്‍പ് ജോലി ചെയ്ത സഹീറ, ഷാര്‍ജയില്‍ ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം താമസിക്കാന്‍ മാസങ്ങള്‍ക്ക് മുന്‍പാണ് നാട്ടില്‍ നിന്നെത്തിയത്. നേരത്തെ, രണ്ടര വര്‍ഷം ഷാര്‍ജ ഏരീസ് ഗ്രൂപ്പില്‍ ജോലി ചെയ്തിരുന്നു. എടമുട്ടം കടമ്പോട്ടെ ഷുക്കൂറിന്റെയും സുഹറയുടെയും മകളാണ് സഹീറ. ഇരട്ടക്കുട്ടികളായ ഫര്‍ഹാന്‍, ഫൗസാന്‍ എന്നിവര്‍ ഷാര്‍ജ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ്. സഹോദരങ്ങള്‍: ഷഫീഖ് (ദുബൈ), ഷമീം.