ഒമാനിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

സുൽത്താനേറ്റിൽ ഇന്ന് 207 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 167 പേർ ഒമാൻ പൗരൻമാരും, 40 പേർ പ്രവാസികളുമാണ്. ഇതോടെ സുൽത്താനേറ്റിലെ ആകെ റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകളുടെ എണ്ണം 81,787 ആയി.

പുതിയതായി 1,433 പേർ കൂടി രോഗമുക്തരായതോടെ സുൽത്താനേറ്റിൽ ഇതുവരെ കോവിഡിനെ അതിജീവിച്ചവരുടെ എണ്ണം 76,124 ആയി.

24 മണിക്കൂറിനിടെ 8 പേരാണ് വൈറസ് ബാധയെത്തുടർന്ന് മരണപ്പെട്ടിരിക്കുന്നത്. ഇതോടെ ആകെ റിപ്പോർട്ട് ചെയ്ത മരണങ്ങൾ 521 ആയി.

പുതിയതായി 53 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെ, രാജ്യത്ത് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 482 ആയി. ഇതിൽ 172 പേർ ഐ.സി.യു വിലാണ്.