ദുബൈ എമിഗ്രേഷന്‍ നിയമ വകുപ്പ് പൂര്‍ത്തിയാക്കിയത് 7,092 ഇടപാടുകള്‍

ദുബൈ: ഈ വര്‍ഷത്തെ ആദ്യ പകുതിയില്‍ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറീനേഴ്‌സ് അഫയേഴ്‌സി(ദുബൈ എമിഗ്രേഷന്‍)ന്റെ നിയമ കാര്യ വകുപ്പ് 7,092 ഇടപാടുകള്‍ പൂര്‍ത്തിയാക്കി. സ്മാര്‍ട് ലീഗല്‍ പ്‌ളാറ്റ്‌ഫോമിലൂടെയാണ് ഈ സേവന ഇടപാടുകള്‍ നല്‍കിയതെന്ന് ജിഡിആര്‍എഫ്എഡി നിയമ ഉപദേഷ്ടാവ് ബ്രിഗേഡിയര്‍ അലി അജിഫ് അല്‍സആബി പറഞ്ഞു. വിവിധ സേവനങ്ങളിലെ നിയമോപദേശവും, തൊഴിലാളിയും തൊഴിലുടമയുമായുള്ള അനുരഞ്ജനവും ജുഡീഷ്യല്‍ അധികാരികളില്‍ നിന്നുള്ള അന്വേഷണവുമടങ്ങുന്ന നിരവധി ഇടപാടുകളാണ് വകുപ്പ് പൂര്‍ത്തിയാക്കി നല്‍കിയത്. ജിഡിആര്‍എഫ്എഡിയുടെ ലീഗല്‍ ആക്‌സിലറേറ്റേഴ്‌സ് പ്‌ളാറ്റ്‌ഫോം നിയമ കാര്യ വകുപ്പിന്റെ നിയന്ത്രണത്തിലായതിനാല്‍ എവിടെ നിന്നുള്ള ഉപയോക്താക്കളുടെ നിയമപരമായ ആവശ്യങ്ങള്‍ക്കും മേല്‍ ഉപദേശം നല്‍കാന്‍ വകുപ്പിന് സാധിച്ചുവെന്ന് ബ്രിഗേഡിയര്‍ വെളിപ്പെടുത്തി. ഈ സ്മാര്‍ട് പ്‌ളാറ്റ്‌ഫോമിലൂടെ എത്ര അകലെ നിന്നും വ്യക്തിഗത സാന്നിധ്യമില്ലാതെ നിയമ സംബന്ധമായ സേവനങ്ങള്‍ തേടാന്‍ ആളുകള്‍ക്ക് എളുപ്പത്തില്‍ സാധിക്കുന്നതാണ്. വകുപ്പിന്റെ സ്മാര്‍ട് സേവന വേദിയിലൂടെ എവിടെ നിന്നും ഉപയോക്താകള്‍ക്ക് നിയമ സഹായം തേടാവുന്നതാണെന്നും ദുബൈ എമിഗ്രേഷന്‍ ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് റാഷിദ് അല്‍മര്‍റി അറിയിച്ചു.

ജിഡിആര്‍എഫ്എഡി ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍മര്‍റി

ഏറ്റവും പുതിയ സാങ്കേതിക വിദ്യയിലൂടെ ഉപയോതാക്കളെ സേവിക്കാനും അവരുടെ സംതൃപ്തിയും സന്തോഷവും വര്‍ധിപ്പിക്കാനുള്ള വകുപ്പിന്റെ താല്‍പര്യവും സേവനങ്ങളില്‍ പ്രതിഫലിക്കുന്നു. നിയമ കാര്യ വകുപ്പില്‍ ജോലി ചെയ്യുന്നവര്‍ മിടുക്കരായ ഉദ്യോഗസ്ഥരാണ്. എല്ലാ അന്വേഷണങ്ങള്‍ക്കും യഥാര്‍ത്ഥ മറുപടി നല്‍കാന്‍ കഴിയുന്നവരുമാണ്. ഈ ഘടകമാണ് കോവിഡ് കാലത്തെ വിദൂര ജോലി സംവിധാനത്തില്‍ ഏറെ മികച്ച രീതിയില്‍ ഇടപാടുകള്‍ പൂര്‍ത്തീകരിക്കാന്‍ സഹായിച്ചതെന്ന് ബ്രിഗേഡിയര്‍ അലി അജിഫ് അല്‍സആബി വ്യക്തമാക്കി.

ജിഡിആര്‍എഫ്എഡി നിയമ കാര്യ വകുപ്പ് ഉപദേഷ്ടകവ് ബ്രിഗേഡിയര്‍ അല അജിഫ് അല്‍സആബി