ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനം: ദുബൈ-കാസര്‍കോട് ജില്ലാ കെഎംസിസി സൗജന്യ മെഡിക്കല്‍ ക്യാമ്പ് 14ന്

ദുബൈ: എഴുപത്തിനാലാം ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനാഘോഷ ഭാഗമായി ദുബൈ-കാസര്‍കോട് ജില്ലാ കെഎംസിസി ഫിഷ് റൗണ്ടബൗട്ടിന് സമീപത്തെ മര്‍ഹബ മെഡിക്കല്‍ സെന്ററുമായി സഹകരിച്ച് ഓഗസ്റ്റ് 14ന് വെള്ളിയാഴ്ച രാവിലെ 8 മുതല്‍ രാത്രി 8 മണി വരെ മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. നിലവിലെ കോവിഡ് 19 സാഹചര്യത്തില്‍ ജീവിത ശൈലീ രോഗങ്ങളുമായി ബന്ധപ്പെട്ട് മതിയായ പരിശോധനകളും ചികിത്സകളും നടത്താന്‍ സാധിക്കാത്ത പ്രവാസി സഹോദരങ്ങള്‍ക്ക് വേണ്ടിയാണ് മര്‍ഹബ മെഡിക്കല്‍ സെന്ററില്‍ മെഡിക്കല്‍ ക്യാമ്പ് നടത്തുന്നത്. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് വേണ്ടിയുള്ള മെഡിക്കല്‍ ക്യാമ്പില്‍ കൊളസ്‌ട്രോള്‍, ബ്‌ളഡ് ഷുഗര്‍, യൂറിക് ആസിഡ്, ലിവര്‍ ടെസ്റ്റ്, ക്രിയാറ്റിനൈന്‍, ബിപി, ഇസിജി, അള്‍ട്രാ സൗണ്ട് സ്‌കാനിംഗ് തുടങ്ങിയ ടെസ്റ്റുകളും; ജനറല്‍ മെഡിസിന്‍, പീഡിയാട്രീഷ്യന്‍, ഗൈനോകോളജി, ഡെന്റല്‍ തുടങ്ങിയ വിഭാഗങ്ങളിലെ പ്രശസ്ത ഡോക്ടര്‍മാരുടെ സേവനവും ലഭിക്കുന്നതായിരിക്കും.
ഇതുസംബന്ധമായി ചേര്‍ന്ന ദുബൈ-കാസര്‍കോട് ജില്ലാ കെഎംസിസി ഭാരവാഹികളുടെ ഓണ്‍ലൈന്‍ യോഗത്തില്‍ ആക്ടിംഗ് പ്രസിഡന്റ് റാഫി പള്ളിപ്പുറം അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി ഉദ്ഘാടനം ചെയ്തു. ജന.സെക്രട്ടറി സലാം കന്യപ്പാടി സ്വാഗതം പറഞ്ഞു. ജില്ലാ ട്രഷറര്‍ ഹനീഫ് ടി.ആര്‍ മേല്‍പറമ്പ്, ജില്ലാ ഭാരവാഹികളായ അഡ്വ. ഇബ്രാഹിം ഖലീല്‍, മഹ്മൂദ് ഹാജി പൈവളിക, സി.എച്ച് നൂറുദ്ദീന്‍, റഷീദ് ഹാജി കല്ലിങ്കാല്‍, സലീം ചേരങ്കൈ, യൂസുഫ് മുക്കൂട്, അഹ്മദ് ഇ.ബി, ഫൈസല്‍ മുഹ്‌സിന്‍, ഹസൈനാര്‍ ബീജന്തടുക്ക, അബ്ദുല്‍ റഹ്മാന്‍ ബീച്ചാരക്കടവ്, അബ്ബാസ് കെ.പി കളനാട്, അഷ്‌റഫ് പാവൂര്‍, സലാം തട്ടാഞ്ചേരി, മുഹമ്മദ് കുഞ്ഞി എം.സി, ഹാഷിം പടിഞ്ഞാര്‍, ശരീഫ് പൈക്ക തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഓര്‍ഗ.സെക്രട്ടറി അഫ്‌സല്‍ മെട്ടമ്മല്‍ നന്ദി പറഞ്ഞു.
രജിസ്‌ട്രേഷന് വേണ്ടി താഴെ കാണുന്ന നമ്പറുകളില്‍ ഈ മാസം 12ന് മുന്‍പ് ബന്ധപ്പെടണം:
050 400 4490 (അഫ്‌സല്‍ മെട്ടമ്മല്‍), 050 515 6946 (റാഫി പള്ളിപ്പുറം), 055 6743258 (സലാം കന്യപ്പാടി), 055 794 0407 (സി.എച്ച് നൂറുദ്ദീന്‍).