എജുഫോകസ് കരിയര്‍ ഗൈഡന്‍സ് ക്യാമ്പുമായി ദുബൈ-കാസര്‍കോട് ജില്ലാ കെഎംസിസി

15

ദുബൈ: 10, പ്‌ളസ് ടു പരീക്ഷാ ഫലങ്ങള്‍ വന്ന ശേഷം വിദ്യാര്‍ത്ഥികളിലും രക്ഷിതാക്കളിലും ചിലരെങ്കിലും ഉപരിപഠനം സംബന്ധിച്ച ആശയക്കുഴപ്പത്തിലാണ്. അത്തരക്കാര്‍ക്ക് ശരിയായ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കി ഉപരി പഠന സഹായത്തിനായി ദുബൈ-കാസര്‍കോട് ജില്ലാ കെഎംസിസി എജുഫോകസ് കരിയര്‍ ഇന്‍ഫോ എന്ന പേരില്‍ ഗൈഡന്‍സ് ക്യാമ്പ് സംഘടിപ്പിക്കുന്നു.
നിലവിലെ കോവിഡ് 19 പശ്ചാത്തലത്തില്‍ ശാരീരികമായി അകലം സൂക്ഷിക്കേണ്ടതിനാല്‍ കരിയര്‍ സംബന്ധമായ ആധികാരിക വിവരങ്ങള്‍ക്കായി ഓണ്‍ലൈന്‍ ക്യാമ്പാണ് സംഘടിപ്പിക്കുന്നത്.
സെന്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ഇന്ത്യ (സിജി) യുടെ കരിയര്‍ വിദഗ്ധരുടെ സേവനം ഓണ്‍ലൈന്‍ ക്യാമ്പില്‍ ലഭ്യമാണ്. ഉപരിപഠനം, എന്‍ട്രന്‍സ് സംബന്ധമായ വിവരങ്ങള്‍, കേരളത്തില്‍ ലഭ്യമായ പ്രൊഫഷണല്‍-നോണ്‍ പ്രൊഫഷണല്‍ കോഴ്‌സുകള്‍, വിദേശ സര്‍വകലാശാല കോഴ്‌സുകളും അവക്ക് കേരളത്തിലെ സര്‍വകലാശാലകളില്‍ നിന്നുള്ള അംഗീകാരങ്ങള്‍ തുടങ്ങി തൊഴില്‍ സംബന്ധമായ വിവരങ്ങള്‍ അറിയാനും സംശയ നിവാരണത്തിനുമായി ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ആശ്രയിച്ചു കൊണ്ടിരിക്കുന്ന പ്രശസ്ത പരിശീലകരുടെ സേവനമാണ് ലഭ്യമാക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും പങ്കെടുക്കാവുന്നതാണ്. ഓഗസ്റ്റ് 5 മുതല്‍ 15 വരെ ഓണ്‍ലൈന്‍ ക്യാമ്പ് സേവനങ്ങള്‍ പ്രയോജനപ്പെടുത്താം.
ഓണ്‍ലൈന്‍ ക്യാമ്പ് സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ കാണുന്ന നമ്പറില്‍ ബന്ധപ്പെടണം.
റാഫി പള്ളിപ്പുറം -050 515 6946. സലാം കന്യപ്പാടി -055 6743258.
അഫ്‌സല്‍ മെട്ടമ്മല്‍ -050 400 4490. സലാം തട്ടാഞ്ചേരി -050 398 8390.