ദുബൈ: കരിപ്പൂരില്‍ 18 പേര്‍ മരിക്കാനും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കാനുമിടയായ എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് അപകടത്തില്‍ ദുബൈ-വനിതാ കെഎംസിസി പ്രസിഡന്റ് സഫിയ മൊയ്തീന്‍, ആക്ടിംഗ് ജന.സെക്രട്ടറി അഡ്വ. നാസിയ ഷബീര്‍, കോഓര്‍ഡിനേറ്റര്‍ സറീന ഇസ്മായില്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.
ദുരന്ത സമയത്ത് മാതൃകാപരമായ നിലയില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ പ്രദേശവാസികളായ സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് വനിതാ കെഎംസിസി അഭിനന്ദനവുമറിയിച്ചു. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കിയ പി.കെ കുഞ്ഞാലിക്കുട്ടി എംപി, അപകടമുണ്ടായ ഉടന്‍ അവിടേക്ക് ഓടിയെത്തി പരിക്കേറ്റവരെയും കൊണ്ട് ആശുപത്രികളിലേക്ക് കുതിച്ച കൊണ്ടോട്ടി എംഎല്‍എ ടി.വി ഇബ്രാഹിമിന്റെ നേതൃത്വത്തിലുള്ള സന്നദ്ധ പ്രവര്‍ത്തകര്‍, നാട്ടുകാര്‍ എന്നിവരുടെ ദ്രുതഗതിയിലുള്ള പ്രവര്‍ത്തനങ്ങളായിരുന്നു ദുരന്തത്തിന്റെ ആഴം കുറച്ചത്. അപകടത്തില്‍ പെട്ടവരെ കണ്ടെത്താന്‍ ദുബൈയിലെ വനിതാ കെഎംസിസിയുമായി ബന്ധപ്പെട്ട് ഏകോപനം നിര്‍വഹിച്ച വനിതാ ലീഗ് നേതാക്കളായ സുഹ്‌റ മമ്പാട്, പി.കുല്‍സു ടീച്ചര്‍; ദുബൈ കെഎംസിസി നേതാക്കളായ ഇബ്രാഹിം എളേറ്റില്‍, മുസ്തഫ വേങ്ങര, മുസ്തഫ തിരൂര്‍, പി.കെ ഇസ്മായില്‍, അഡ്വ. ഇബ്രാഹിം ഖലീല്‍ എന്നിവര്‍ക്കും വനിതാ കെഎംസിസി നന്ദി രേഖപ്പെടുത്തി.