കോവിഡ് 19 വളണ്ടിയര്‍മാരെ എലത്തൂര്‍ മണ്ഡലം കെഎംസിസി അനുമോദിച്ചു

കോവിഡ് 19 വളണ്ടിയര്‍മാര്‍ക്ക് എലത്തൂര്‍ മണ്ഡലം കമ്മിറ്റിയുടെ ഉപഹാരം ഫാസില്‍ കൊരുവങ്ങല്‍, നബീല്‍ അന്‍സാരി എന്നിവര്‍ക്ക് ജില്ലാ പ്രസിഡന്റ് ഇസ്മായില്‍ ഏറാമല സമ്മാനിക്കുന്നു. ഹാഷിം എലത്തൂര്‍, സുബൈര്‍ അക്കിനാരി, ഷറീജ് ചീക്കിലോട്, ഈസ എലത്തൂര്‍, ഇസ്മായില്‍ കൊളത്തൂര്‍, മുഖ്താര്‍ പുറക്കാട്ടിരി സമീപം

ദുബൈ: കോവിഡ് 19 വ്യാപന കാലത്ത് ദുബൈയില്‍ സേവന രംഗത്ത് നിറഞ്ഞുനിന്ന മണ്ഡലത്തില്‍ നിന്നുള്ള വളണ്ടിയര്‍മാരെ എലത്തൂര്‍ മണ്ഡലം കമ്മിറ്റി അനുമോദിച്ചു. വര്‍സാനിലെ ഐസൊലേഷന്‍ സെന്ററിലും പുറത്തുമായി കഴിഞ്ഞ നാല് മാസത്തോളം വിവിധ തരത്തിലുള്ള നിസ്വാര്‍ത്ഥ സേവനമര്‍പ്പിച്ച ഫാസില്‍ കൊരുവങ്ങലിനും നബീല്‍ അന്‍സാരി നജഫിനുമാണ് ചടങ്ങില്‍ അനുമോദനം നല്‍കിയത്. സുബൈര്‍ അക്കിനാരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഇസ്മായില്‍ ഏറാമല ഉദ്ഘാടനം ചെയ്തു. കോവിഡ് കാലത്തെ അനുഭവങ്ങള്‍ പങ്കു വെച്ച് വളണ്ടിയര്‍മാര്‍ നടത്തിയ നിസ്വാര്‍ത്ഥ സേവനമാണ് കെഎംസിസിയുടെ പ്രവര്‍ത്തനങ്ങളുടെ വിജയമെന്ന് ഇസ്മായില്‍ ഏറാമല പറഞ്ഞു. താല്‍കാലികമായി പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് പോകുന്ന മണ്ഡലം സക്രട്ടറി ജൈസലിന് യാത്രയയപ്പ് നല്‍കി. മണ്ഡലത്തിലെ വൈറ്റ് ഗാര്‍ഡിനാവശ്യമായ ഉപകരണങ്ങള്‍ വാങ്ങാനും മണ്ഡലത്തിലെ ഒരു നിര്‍ധന കുടുബത്തിന് വീട് നിര്‍മാണ ആവശ്യത്തിലേക്കും സഹായം നല്‍കാന്‍ യോഗത്തില്‍ തീരുമാനമായി. ഹാഷിം എലത്തൂര്‍, അന്‍വര്‍ സാദത്ത് പി.ടി, മുഖ്താര്‍ പുറക്കാട്ടിരി, സലാം പളയത്ത്, ജംഷീര്‍, ഹബീബ്, ഇസ്മായില്‍ കൊളത്തൂര്‍ സംസാരിച്ചു. ഷറീജ് ചീക്കിലോട് സ്വാഗതവും ഈസ എലത്തൂര്‍ നന്ദിയും പറഞ്ഞു.