കോവ് എക്‌സിറ്റ് എന്ന ആശയത്തില്‍ എമിറേറ്റ്‌സ് ക്‌ളാസിക്

16
എമിറേറ്റ്‌സ് ക്‌ളാസിക് പ്രവര്‍ത്തനാരംഭ പ്രഖ്യാപന ചടങ്ങില്‍ ചെയര്‍മാന്‍ തമീം അബൂബക്കര്‍, സിഇഒ സാദിഖ് അലി, ജിഎം കുറുമത്ത് മൊയ്തീന്‍ എന്നിവര്‍

ദുബൈ: കോവിഡ് 19 യുഎഇയിലെ ബിസിനസ് സമൂഹത്തിനേല്‍പിച്ച പരിക്കുകളില്‍ നിന്ന് പുറത്തു വരാനുള്ള യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നിര്‍ദേശങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കോവിഡ് എക്‌സിറ്റ് എന്ന ആശയത്തില്‍ അല്‍ഖിസൈസ് അല്‍ത്വവാര്‍ സെന്ററില്‍ എമിറേറ്റ്‌സ് ക്‌ളാസിക് പ്രവര്‍ത്തനമാരംഭിച്ചു.
കോവിഡിനെ പുറത്താക്കി സാമ്പത്തിക നില സാധാരണ നിലയിലേക്ക് മാറ്റാന്‍ എല്ലാവിധ സഹായങ്ങളും ഉപയോക്താക്കള്‍ക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്ന് സിഇഒ സാദിഖ് അലി മക്കാനകം പറഞ്ഞു. എല്ലാ സര്‍ക്കാര്‍ സേവനങ്ങള്‍ക്കും ശരിയായ മാര്‍ഗനിര്‍ദേശം നല്‍കുകയും ഉപയോക്താക്കള്‍ക്ക് സമയവും പണവും ലാഭിക്കാന്‍ അവസരമൊരുക്കുകയുമാണ് പ്രധാന ഉദ്ദേശ്യം. ഉപയോക്താക്കള്‍ക്കാവശ്യമായ മുഴുവന്‍ സംവിധാനങ്ങളും ഒരുക്കിട്ടുണ്ട്.
13,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ബിസിനസ് സെന്റര്‍ അല്‍ത്വവാര്‍ സെന്ററിനോട് ചേര്‍ന്ന് തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെ 1,000 ദിര്‍ഹം മുതല്‍ ഓഫീസ് സംവിധാനങ്ങള്‍ ലഭ്യമാണ്. പബ്‌ളിക് റിലേഷന്‍സ് ഓഫീസര്‍മാര്‍ക്ക് പ്രത്യേക സൗകര്യങ്ങള്‍ സംവിധാനിച്ചിട്ടുണ്ടെന്നും ചെയര്‍മാന്‍ തമീം അബുബക്കര്‍ വ്യക്തമാക്കി.
അയ്യായിരത്തോളം വരുന്ന ഉപയോക്താക്കളാണ് നിത്യേന അല്‍ത്വവാര്‍ സെന്റര്‍ സദര്‍ശിക്കുന്നത്. ഇവിടെ പ്രവര്‍ത്തനമാരംഭിക്കാന്‍ കഴിഞ്ഞതിലൂടെ കൂടുതല്‍ ഉപയോക്താക്കള്‍ക്ക് സേവനമെത്തിക്കാനാകുമെന്ന് അധികൃതര്‍ ശുഭാപ്തി പ്രകടിപ്പിച്ചു. വീട്ടിലിരുന്ന് ബിസിനസ് ചെയ്യാന്‍ കഴിയുന്ന ലൈസന്‍സുകള്‍ക്ക് ഇന്ന് 2,000 ദിര്‍ഹമില്‍ താഴെയാണ് നിരക്ക്. സര്‍ക്കാര്‍ സേവനങ്ങളുടെ ചെലവ് കുറച്ച് സംരംഭകരെ പരമാവധി സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നുണ്ട്. പ്രഖ്യാപന ചടങ്ങില്‍ ജിഎം കുറുമത്ത് മൊയ്തീനും സംബന്ധിച്ചു.