സിദ്ദീഖ് മമ്പുറത്തിന് യാത്രയയപ്പ് നല്‍കി

32
മുപ്പത്തി മൂന്ന് വര്‍ഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന സിദീഖ് മമ്പുറത്തിനുള്ള ഉപഹാരം ദുബൈ കെഎംസിസി വേങ്ങര മണ്ഡലം ഉപദേശക സമിതി അംഗം പി.കെ മുഹമ്മദ് മമ്പുറം നല്‍കുന്നു

ദുബൈ: മൂന്ന് പതിറ്റാണ്ടു കാലം പ്രവാസ ഭൂമികയില്‍ കാരുണ്യത്തിന്റെ കയ്യൊപ്പ് ചാര്‍ത്തിയ സിദ്ദീഖ് മമ്പുറം പ്രവാസ ജീവിതം മതിയാക്കി നാടണയുകയാണ്. ഒഴിവു ദിനങ്ങളില്ലാത്ത ജോലിത്തിരക്കിനിടയിലും ഹരിത രാഷട്രീയത്തിന്റെ കാരുണ്യ മുഖമായ ദുബൈ കെഎംസിസിയുടെ സേവന സംരഭങ്ങളില്‍ കര്‍മ നിരതനായ സിദ്ദീഖ് സാധാരണക്കാരായ പ്രവര്‍ത്തകര്‍ക്ക് മാതൃകയും ആവേശവുമായിരുന്നു. യാത്രയപ്പ് ചടങ്ങില്‍ ദുബൈ കെഎംസിസി സംസ്ഥാന വൈസ് പ്രസിഡന്റ് മുസ്തഫ വേങ്ങര വെല്‍ഫയര്‍ സ്‌കീം വിഹിതവും ദുബൈ കെഎംസിസി വേങ്ങര മണ്ഡലം ഉപദേശക സമിതി അംഗം പി.കെ മുഹമ്മദ് മമ്പുറം ഉപഹാര സമര്‍പ്പണവും മണ്ഡലം സെക്രട്ടറി ഉനൈസ് തൊട്ടിയില്‍ ഹാരാര്‍പ്പണവും മണ്ഡലം വൈസ് പ്രസിഡന്റ് സുബൈര്‍ മമ്പുറം സമ്മാന വിതരണവും നടത്തി. പഞ്ചായത്ത് പ്രതിനിധികളായ അബ്ദുറഹ്മാന്‍ മതാരി, ജുനൈസ് പി.കെ, ഉവൈസ് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.