ഒമാനിൽ ഉന്നത വിദ്യാഭ്യാസ കോഴ്സുകൾക്ക് എൻറോൾ ചെയ്തിരിക്കുന്ന വിദ്യാർഥികൾക്ക് സൗജന്യ ലാപ് ടോപ്പുകൾ

ഒമാനിൽ ഉന്നത വിദ്യാഭ്യാസ കോഴ്സുകൾക്ക് എൻറോൾ ചെയ്തിരിക്കുന്ന വിദ്യാർഥികൾക്ക് സൗജന്യമായി ലാപ് ടോപ്പുകൾ അനുവദിക്കുവാൻ സുൽത്താൻ ഹൈതം ബിൻ താരിഖ് ഉത്തരവിറക്കി. 2020-21 അക്കാദമിക വർഷത്തിൽ രജിസ്റ്റർ ചെയ്ത, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ വിദ്യാർഥികൾക്കാകും ആനുകൂല്യം ലഭിക്കുക. കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സുൽത്താനേറ്റിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഓൺലൈൻ വിദ്യാഭ്യാസ സംവിധാനങ്ങളിൽ കേന്ദ്രീകരിക്കുന്ന സാഹചര്യത്തിലാണ് സുൽത്താന്റെ ഉത്തരവ്