ഫുജൈറ ഡാറ്റ: ഫെബ്രുവരി മുതലുള്ള ഏറ്റവും വലിയ പ്രതിവാര നേട്ടത്തില്‍ സ്റ്റോക്ക്‌പൈലുകള്‍ 11% ഉയര്‍ന്നു

ഫുജൈറ: യുഎഇ ഈസ്റ്റ് കോസ്റ്റിലെ ഫുജൈറയുടെ ക്രൂഡ് ട്രേഡിംഗ്, ബങ്കറിംഗ് ഹബിലെ എണ്ണ ഉല്‍പന്നങ്ങളുടെ ശേഖരം ആറാഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. സമുദ്ര ബങ്കറുകളും വൈദ്യുതി ഉല്‍പാദനത്തിനുള്ള ഇന്ധനവും ആറു മാസത്തിനുള്ളില്‍ ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തിയതിനൊപ്പമാണിത്.
ഓഗസ്റ്റ് 24 വരെ 26.681 ദശലക്ഷം ബാരലാണ് സംഭരണം. ഫുജൈറ ഓയില്‍ ഇന്‍ഡസ്ട്രി സോണ്‍ അഥവാ ഫോയിസ് കഴിഞ്ഞ ദിവസം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, ഒരാഴ്ച മുമ്പത്തെ അപേക്ഷിച്ച് ഒരു ശതമാനം വര്‍ധന ഉണ്ടായിട്ടുണ്ട്. എസ് ആന്റ് പി ഗ്‌ളോബല്‍ പ്‌ളാറ്റുകള്‍ക്ക് മാത്രമായി നല്‍കിയ ഫോയിസ് ഡാറ്റ പ്രകാരം ഫെബ്രുവരി 24ന് ശേഷമുള്ള ഏറ്റവും വലിയ പ്രതിവാര നേട്ടവും ജൂലൈ 13ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന മൊത്ത നിലയുമാണിത്. ഹെവി ഡിസ്റ്റിലേറ്റുകള്‍ 13 ശതമാനം ഉയര്‍ന്നു. ഫെബ്രുവരി 24ന് ശേഷം ഏറ്റവും ഉയര്‍ന്ന നില കൈവരിച്ച്, 15.486 ദശലക്ഷം ബാരലിലെത്തി.
ജൂണ്‍ ഒന്നിന് റെക്കോര്‍ഡ് ഉയര്‍ച്ച കൈവരിച്ച 30.71 ദശലക്ഷം ബാരലിന് ശേഷം ഇന്‍വെന്ററികള്‍ ഇടിയുകയായിരുന്നു. മഹാമാരി മൂലമുള്ള ലോക്ക്ഡൗണുകള്‍ ലഘൂകരിച്ചതിനാല്‍ ഓഗസ്റ്റ് 22ന് അവസാനിച്ച ആഴ്ചയോടെ സാമ്പത്തിക പ്രവര്‍ത്തനം വീണ്ടെടുക്കുന്നതിന്റെ സൂചനകള്‍ക്കിടയില്‍ അവ നാലു മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍ എത്തിയതിന്റെ സൂചനകള്‍ കാട്ടിയിരുന്നു.
ജെറ്റ് ഇന്ധനം, ഗ്യാസോയില്‍ തുടങ്ങിയ മിഡില്‍ ഡിസ്റ്റിലേറ്റുകളുടെ ഇന്‍വെന്ററികള്‍ ഏറ്റവും പുതിയ ആഴ്ചയില്‍ 22 ശതമാനം ഉയര്‍ന്നിട്ടുണ്ട്. ലൈറ്റ് ഡിസ്റ്റിലേറ്റുകളായ ഗ്യാസോലൈന്‍, നാഫ്ത എന്നിവ രണ്ട് ശതമാനം മുന്നേറി. ജൂണ്‍ 1ന് ശേഷം ആദ്യമായാണ് ലൈറ്റ്, മിഡില്‍, ഹെവി ഡിസ്റ്റിലേറ്റുകള്‍ ഉയരുന്നത്. സ്റ്റോക്ക്‌പൈലുകള്‍ ഒരാഴ്ച മുന്‍പ് നാല് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലായിരുന്നു.
ഓഗസ്റ്റ് മുഴുവനുമായി സ്റ്റോക്ക്‌പൈലുകള്‍ 3.8 ശതമാനം ഉയര്‍ന്നു . മെയ് മാസത്തിലെ 17 ശതമാനം കുതിപ്പിന് ശേഷമുള്ള ആദ്യ പ്രതിമാസ മുന്നേറ്റമാണിത്. മിഡില്‍ ഡിസ്റ്റിലേറ്റുകള്‍ മാത്രമാണ് മാസത്തില്‍ 5.8 ശതമാനം ഇടിവ് രേഖപ്പെടുത്തിയത്. ലൈറ്റ് ഡിസ്റ്റിലേറ്റുകള്‍ 4.3 ശതമാനവും ഹെവി ഡിസ്റ്റിലേറ്റുകള്‍ 6.1 ശതമാനവും ഉയര്‍ന്നിരുന്നു.