ജിംഖാന പ്രൗഡ് ഇന്ത്യ വീഡിയോ മല്‍സരം: വിജയികളെ പ്രഖ്യാപിച്ചു

ഫാത്തിമത്ത് നിദ
ഫാത്തിമ ഇനാറ
ഫര്‍ഹാന്‍ ഹനീഫ്‌

ദുബൈ: ഇന്ത്യന്‍ സ്വതന്ത്ര ദിനാഘോഷ ഭാഗമായി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ജിംഖാന മേല്‍പറമ്പ് ഗള്‍ഫ് ഘടകം സംഘടിപ്പിച്ച പ്രൗഡ് ഇന്ത്യ വീഡിയോ കോണ്‍ടെസ്റ്റ്-2020ല്‍ ഒന്നാം സ്ഥാനം ഷാര്‍ജ ഇന്ത്യാ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ രണ്ടാം ക്‌ളാസ് വിദ്യാര്‍ത്ഥിനി ഫാത്തിമത്ത് നിദ കരസ്ഥമാക്കി. മംഗലാപുരം ഷെഫേര്‍ഡ് ഇന്റര്‍നാഷണല്‍ സ്‌കൂളിലെ അഞ്ചാം ക്‌ളാസ് വിദ്യാര്‍ത്ഥിനി ഫാത്തിമ ഇനാറ രണ്ടാം സ്ഥാനവും കാസര്‍കോട് അപ്‌സര പബ്‌ളിക് സ്‌കൂള്‍ അഞ്ചാം ക്‌ളാസ് വിദ്യാര്‍ത്ഥി ഫര്‍ഹാന്‍ ഹനീഫ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സ്വതന്ത്ര്യ ദിനം പ്രമേയമാക്കി ജിംഖാന മേല്‍പറമ്പ് ഗള്‍ഫ് ഘടകം ഫേസ്ബുക് പേജില്‍ ലോകത്താകമാനമുള്ള മലയാളി വിദ്യാര്‍ത്ഥികള്‍ക്കായാണ് മത്സരം ഒരുക്കിയത്. 240 വിദ്യാര്‍ത്ഥികളുടെ എന്‍ട്രികള്‍ ഉണ്ടായിരുന്നു. സ്വാതന്ത്ര്യ ദിന സന്ദേശമടങ്ങുന്ന ഹ്രസ്വ വീഡിയോകള്‍ക്ക് ലഭിക്കുന്ന ലൈക്കുകളും വ്യൂവേഴ്‌സും കണക്കാക്കിയായിരുന്നു വിജയികളെ നിര്‍ണയിച്ചത്. ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക് നല്‍കുന്ന കാഷ് പ്രൈസ് കൂടാതെ ആദ്യ പത്ത് വിജയികള്‍ക്കും, ഏറ്റവും നന്നായി വിഷയം അവതരിപ്പിച്ച പത്ത് വീഡിയോകള്‍ക്ക് പ്രത്യേക സമ്മാനവുമുണ്ടായിരിക്കുമെന്ന് ജിംഖാന ഗള്‍ഫ് ഘടകം പ്രസിഡന്റ് ഇല്യാസ് പള്ളിപ്പുറം, ജന.സെക്രട്ടറി അബ്ദുല്‍ അസീസ് സി.ബി, ട്രഷറര്‍ മുനീര്‍ സോളാര്‍, മുഖ്യ പ്രായോജകരായ ഹനീഫ മരവയല്‍ എന്നിവര്‍ അറിയിച്ചു. ഒ.എം അബ്ദുള്ള ഗുരുക്കള്‍, റഹ്മാന്‍ കടങ്കോട്, റഹ്മാന്‍ ഡിഎല്‍ഐ, ഇബ്രാഹിം കൈനോത്ത്, യാസര്‍ പട്ടം തുടങ്ങിയവര്‍ വിജയികളെ പ്രഖ്യാപിക്കുന്ന ചടങ്ങില്‍ പങ്കെടുത്തു.