ഇന്ത്യന്‍ ഇസ്‌ലാമിക് സെന്ററില്‍ ദേശീയ ദിനമാഘോഷിച്ചു

8
എഴുപത്തിനാലാമത് ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഇന്ത്യന്‍ ഇസ്‌ലാമിക് സെന്ററില്‍ അഹമ്മദ് കുട്ടി ദേശീയ പതാക ഉയര്‍ത്തിയപ്പോള്‍

അബുദാബി: ഇന്ത്യയുടെ എഴുപത്തിനാലാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഇന്ത്യന്‍ ഇസ്‌ലാമിക് സെന്ററില്‍ ലളിതമായി നടന്ന ചടങ്ങില്‍ സെന്റര്‍ റിലീഫ് സെക്രട്ടറി അഹമ്മദ് കുട്ടി ദേശീയ പതാക ഉയര്‍ത്തി. അഡ്മിനിസ്‌ട്രേറ്റര്‍ മൊയ്തീന്‍ കുട്ടി കയ്യം സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. സ്റ്റാംഫംഗങ്ങളായ ഷബീര്‍ പെരിന്തല്‍മണ്ണ, റാഷിദ് എടത്തോട്, ബഷീര്‍ അന്നാര, ഖാലിദ് ഫൈസി സംബന്ധിച്ചു.