ഷാര്‍ജ: നാലു മാസമായി ജോലിയും ഭക്ഷണവുമില്ലാതെ അജ്മാന്‍ സനാഇയ്യ ലേബര്‍ ക്യാമ്പില്‍ കഴിഞ്ഞിരുന്ന 90 തൊഴിലാളികളില്‍ തെലങ്കാനക്കാരായ 45 പേരെ ഇന്‍കാസ് ഷാര്‍ജ കമ്മിറ്റി മുന്‍കയ്യെടുത്ത് നാട്ടിലേക്കയച്ചു. ഷാര്‍ജ ഇന്‍കാസ് പ്രസിഡന്റ് അഡ്വ. വൈ.എ റഹീമിന്റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തകരാണ് അവര്‍ക്ക് ഭക്ഷണവും മറ്റു സൗകര്യങ്ങളും നല്‍കിയിരുന്നത്. നാട്ടിലേക്ക് പോകാനുള്ള ഔട്പാസും ടിക്കറ്റും ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡണ്ട് ഇ.പി ജോണ്‍സന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് സഹായത്താല്‍ ശരിയാക്കി യാത്രയാക്കി. ബാക്കിയുള്ള മുഴുവന്‍ തൊഴിലാളികളെയും അടുത്ത് തന്നെ നാട്ടിലേക്കയക്കും. മുഴുവന്‍ തൊഴിലാളികള്‍ക്കും അജ്മാനിലെ പേള്‍ ഗാര്‍മെന്റ് ഹൗസ് എംഡി മുഹമ്മദ് സഫീറിന്റെ സഹായത്താല്‍ ആവശ്യമായ ടി ഷര്‍ട്ട്, തൊപ്പി, ഷോകേസ് എന്നിവ ഇന്‍കാസ് യുഎഇ കമ്മിറ്റി ജന.സിക്രട്ടറി പുന്നക്കന്‍ മുഹമ്മദലിയുടെ നേതൃത്വത്തില്‍ മധു കണ്ണോട്ട്, സി.പി ജലീല്‍, സലാം കളനാട്, അജിത് കുമാര്‍ പത്തനംതിട്ട, ഷാന്റി തോമസ്, തെലങ്കാന എന്‍ആര്‍ഐ ഫോറം പ്രസിഡണ്ട് റെഡ്ഡി എന്നിവര്‍ വിതണം ചെയ്തു. നാട്ടിലേക്ക് പോകുന്ന തൊഴിലാളികള്‍ ഇന്‍കാസ് പ്രവര്‍ത്തകര്‍ക്ക് നന്ദി പറഞ്ഞു.