ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനാഘോഷവും ഗില്ലി 106.5 എഫ്എം പുനരാരംഭവും

34

ദുബൈ: 74-ാം ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ പ്രമുഖ റോഡിയോ സ്‌റ്റേഷനായ ഗില്ലി 106.5 എഫ്എം പുനരാരംഭിച്ചതായി സിഇഒ അശോകന്‍ സുബ്രഹ്മണ്യം അറിയിച്ചു.
2007ല്‍ അജ്മാനില്‍ സ്ഥാപിതമായ ബിഎം ഗ്രൂപ്പിന് കീഴിലാണ് റേഡിയോ സ്‌റ്റേഷന്‍. ബിഗ് സ്‌ക്രീനില്‍ കാണാനാകുന്ന ഇദംപ്രഥമ വെര്‍ച്വല്‍ റിയാലിറ്റി പറ്റിമന്‍ഡ്രം (ഡിബേറ്റ് ഷോ) പുനരാരംഭിച്ചു കൊണ്ടായിരുന്നു ഗില്ലി 106.5 എഫ്എമ്മിന്റെ വീണ്ടുമുള്ള തുടക്കം. യുഎഇ പാര്‍ലമെന്റ് മെംബറും ഉമ്മുല്‍ഖുവൈന്‍ ബ്രോഡ്കാസ്റ്റിംഗ് നെറ്റ്‌വര്‍ക് മാനേജറുമായ അലി ജാസിം വിശിഷ്ടാതിഥിയായിരുന്നു. ഇന്ത്യന്‍ എംബസി കൗണ്‍സലര്‍ രാജമുരുഗന്‍ സന്നിഹിതനായിരുന്നു. അല്‍ഗുറൈര്‍ സെന്റര്‍ റീല്‍ സിനിമാസില്‍ നടന്ന ചടങ്ങില്‍ ഇഷ ഫര്‍ഹ ഖുറൈഷി (മിസ് യൂണിവേഴ്‌സ് 2019 സോളിഡാരിറ്റി, 2018 മിസ്സിസ് ഇന്റര്‍നാഷണല്‍), റേഡിയോ ഗില്ലി എംഡി വി.കനകരാജ്, എക്‌സി.ഡയറക്ടര്‍ ഗോമതി കനകരാജ്, ആര്‍ജെ അഞ്ജന എന്നിവര്‍ സംബന്ധിച്ചു.