ഇന്ന് ഇസ്ലാമിക പുതുവര്‍ഷാരംഭം

അബുദാബി: ഇന്ന് ഇസ്ലാമിക പുതുവര്‍ഷാരംഭം. മുഹറം ഒന്ന്. ഹിജ്‌റ വര്‍ഷം 1442 ന്റെ ആദ്യദിനത്തിന് ഇന്ന് തുടക്കം കുറിക്കുന്നു. അന്ത്യപ്രവാചകന്റെ മക്കയില്‍നിന്നും മദീനയിലേക്കുള്ള പാലായനത്തെ ആസ്പദമാക്കിയാണ് ഹിജ്‌റ വര്‍ഷത്തിന് ആരംഭം കുറിച്ചത്.
1442 വര്‍ഷത്തിന്റെ ചരിത്രവുമായി പുതിയൊരു വര്‍ഷം കൂടി പിറവിയെടുക്കുമ്പോള്‍ ലോകമെമ്പാടുമുള്ള ഇസ്ലാമിക വിശ്വാസികള്‍ പുതുവര്‍ഷത്തിന്റെ ആദ്യദിനത്തിലേക്ക് പ്രവേശിക്കുകയാണ്. ആഘോഷങ്ങളില്ലാതെയാണ് ഓരോ വര്‍ഷവും ഇസ്ലാമിക പുതുവര്‍ഷം കടന്നുവരുന്നതെങ്കിലും പ്രവാചക തിരുമേനിയുടെ പാലായന ചരിതം ഓരോ വിശ്വാസിയുടെയും മനസ്സില്‍ ഒരിക്കലൂടെ നിറഞ്ഞുനില്‍ക്കുകയാണ്.
ഏകദൈവ വിശ്വാസം പ്രചരിപ്പിച്ചതിന്റെ പേരില്‍ നേരിടേണ്ടിവന്ന ക്രൂരമായ അക്രമങ്ങളില്‍ നിന്നുള്ള മോചനമായാണ് നബിതിരുമേനി മക്കയില്‍നിന്നും മദീനയിലേക്ക് പുറപ്പെട്ടത്. മദീനക്കാരുടെ ഊഷ്മളമായ വരവേല്‍പ്പ് വിശ്വാസികള്‍ക്ക് നല്‍കിയ ആവേ ശം വളരെ വലുതായിരുന്നു. തുടര്‍ന്ന് പുതിയ ചരിത്രങ്ങള്‍ക്ക് ലോകം സാക്ഷ്യം വഹിക്കുകയായിരുന്നു.