കരിപ്പൂര്‍ വിമാനാപകടം, ഇടുക്കി ഉരുള്‍പൊട്ടല്‍: കുവൈത്ത് കെഎംസിസി ദുഃഖം രേഖപ്പെടുത്തി

കുവൈത്ത് സിറ്റി: കരിപ്പൂര്‍ വിമാനാപകടത്തിലും ഇടുക്കിയില്‍ കഴിഞ്ഞ ദിവസമുണ്ടായ ഉരുള്‍പൊട്ടലിലും കുവൈത്ത് കെഎംസിസി സംസ്ഥാന കമ്മിറ്റി അതിയായ ദുഃഖം രേഖപ്പെടുത്തി. കരിപ്പൂരില്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ നേതൃത്വം നല്‍കിയ ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും നാട്ടുകാരെയും കുവൈത്ത് കെഎംസിസി അഭിനന്ദിച്ചു. കേരളത്തില്‍ മഴക്കെടുതികള്‍ തുടരുന്ന പശ്ചാത്തലത്തില്‍ ശാസ്ത്രീയമായ പഠനങ്ങള്‍ നടത്തി ഭാവിയിലെങ്കിലും ഇത്തരം ദുരന്തങ്ങള്‍ ഉണ്ടാവാതിരിക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്ന് കുവൈത്ത് കെഎംസിസി പ്രസിഡന്റ് ഷറഫുദ്ദീന്‍ കണ്ണെത്തും ജന.സെക്രട്ടറി എം.കെ അബ്ദുല്‍ റസാഖ് പേരാമ്പ്രയും സര്‍ക്കാറിനോടാവശ്യപ്പെട്ടു.