ദുബൈ: കരിപ്പൂര്‍ വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് തകര്‍ന്നുണ്ടായ അപകടത്തില്‍ ദുബൈ കെഎംസിസി നടുക്കവും അഗാധമായ ദു:ഖവും രേഖപ്പെടുത്തി. അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അനുശോചനവുമറിയിച്ചു.
വിമാന യാത്രക്കാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ആവശ്യമായ സഹായങ്ങള്‍ ഒരുക്കാന്‍ ദുബൈ കെഎംസിസിയില്‍ പ്രത്യേക ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചതായി സംസ്ഥാന ഭാരവാഹികള്‍ അറിയിച്ചു. ബന്ധപ്പെടാവുന്ന നമ്പറുകള്‍: 04 272 7773 (ദുബൈ കെഎംസിസി ഓഫീസ്), 055 8591080 (മുസ്തഫ വേങ്ങര), 050 6502115 (മുസ്തഫ തിരൂര്‍).
ദുബൈ കെഎംസിസിയില്‍ ചേര്‍ന്ന ഭാരവാഹികളുടെ അടിയന്തിര യോഗത്തില്‍ ആക്ടിംഗ് പ്രസിഡന്റ് മുസ്തഫ വേങ്ങര അധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി മുസ്തഫ തിരൂര്‍, ട്രഷറര്‍ പി.കെ ഇസ്മായില്‍, മറ്റു ഭാരവാഹികളായ ഹംസ തൊട്ടി, റഈസ് തലശ്ശേരി, മുഹമ്മദ് പട്ടാമ്പി, ഹനീഫ് ചെര്‍ക്കള, അബ്ദുല്‍ ഖാദര്‍ അരിപ്പാമ്പ്ര, കെ.പി.എ സലാം, അഡ്വ. ഖലീല്‍ ഇബ്രാഹിം, നിസാം കൊല്ലം എന്നിവര്‍ പങ്കെടുത്തു.