കെ.ടി.കെ അബ്ദുല്ല ഹാജി നിര്യാതനായി

കെ.ടി.കെ അബ്ദുല്ല ഹാജി

ഷാര്‍ജ: ഷാര്‍ജ കെഎംസിസി സംസ്ഥാന ജന.സെക്രട്ടറി കെ.ടി.കെ മൂസയുടെ പിതാവ് കെ.ടി.കെ അബ്ദുല്ല ഹാജി നിര്യാതനായി. പൗര പ്രമുഖനായ കെ.ടി.കെ അബ്ദുല്ല ഹാജി നാദാപുരം തൂണേരി സ്വദേശിയും ആദ്യ കാല പ്രവാസിയുമായിരുന്നു. ദുബൈയില്‍ നിരവധി വ്യാപാര സ്ഥാപനങ്ങള്‍ നടത്തിയിരുന്നു. ഭാര്യ: ആയിഷ ഹജ്ജുമ്മ. മറ്റു മക്കള്‍: അമ്മദ് ഹാജി, ഹമീദ്, ഇസ്മായില്‍, ഇബ്രാഹിം, നഫീസ, സഫിയ. ജാമാതാക്കള്‍: അബ്ദുല്ല, മഹ്മൂദ്.