കെ.ടി.കെ മൂസ ഷാര്‍ജ കെഎംസിസി ജന.സെക്രട്ടറി

414

ഷാര്‍ജ: ഷാര്‍ജ കെഎംസിസി സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം ജൂലൈ 29ന് ബുധനാഴ്ച ആക്ടിംഗ് പ്രസിഡന്റ് കബീര്‍ ചാന്നാങ്കരയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. യോഗം കെഎംസിസി കേന്ദ്ര കമ്മിറ്റി ജന.സെക്രട്ടറി നിസാര്‍ തളങ്കര ഉദ്ഘാടനം ചെയ്തു. സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയ കാരണത്താല്‍ ഷാര്‍ജ കെഎംസിസി ജന.സെക്രട്ടറി അബ്ദുല്‍ ഖാദര്‍ ചക്കനാത്തിനെ കെഎംസിസി പദവികളില്‍ നിന്ന് നീക്കിയും, തല്‍സ്ഥാനത്തേക്ക് ആക്ടിംഗ് ജന.സെക്രട്ടറിയായി കെ.ടി.കെ മൂസയെ നിര്‍ദേശിച്ചും യുഎഇ കെഎംസിസി കേന്ദ്ര കമ്മിറ്റി കൈക്കൊണ്ട തീരുമാനം യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്യുകയും കെ.ടി.കെ മൂസയെ ജന.സെക്രട്ടറിയായി സ്ഥിരപ്പെടുത്തുകയും ചെയ്തു.
യോഗത്തില്‍ ഷാര്‍ജ കെഎംസിസി ഭാരവാഹികളായ സൈദ് മുഹമ്മദ് അല്‍ തഖ്‌വ, അബ്ദുല്ല ചേലേരി, ത്വയ്യിബ് ചേറ്റുവ, കെ.അബ്ദുല്‍ റഹ്മാന്‍ മാസ്റ്റര്‍, സക്കീര്‍ കുമ്പള, മുജീബ് തൃക്കണാപുരം സംസാരിച്ചു. കെ.ടി.കെ മൂസ സ്വാഗതവും ബഷീര്‍ ഇരിക്കൂര്‍ നന്ദിയും പറഞ്ഞു.