യാംബു: ഈ മാസം 22ന് യാംബുവിൽ നിന്ന് കുടക് സ്വദേശിയെ കാണാതായി. ആലി (47) നെയാണ് കാണാതായത് . യാംബു ടൗൺ ഹെറിറ്റേജ് പാർക്കിനടുത്തുള്ള സ്ഥാപനത്തിൽ നിന്ന് ശനിയാഴ്ച വൈകീട്ട് 5 മണിയോടെ ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്കെന്നു പറഞ്ഞ് ഇറങ്ങിയതായിരുന്നു.
യാംബുവിലുള്ള ഇദ്ദേഹത്തിെൻറ ബന്ധുക്കളും സുഹൃത്തുക്കളും അന്വേഷണം നടത്തിയെങ്കിലും വിവരങ്ങളൊന്നും ലഭിച്ചില്ല . നാട്ടിലേക്ക് മടങ്ങാൻ ഫൈനൽ എക്സിറ്റ് അടിച്ച് വിമാന യാത്രക്കുള്ള വഴി തേടുന്നതിനിടയിലാണ് ഇദ്ദേഹത്തെ കാണാതായതെന്ന് യാംബുവിലുള്ള അദ്ദേഹത്തിെൻറ ബന്ധു മധ്യമങ്ങളെ അറിയിച്ചു .ആലിയുടെ ബന്ധുക്കൾ സ്പോൺസറുമായി ബന്ധപ്പെട്ട് യാംബു പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. താമസരേഖയിൽ അദ്ദേഹത്തിെൻറ പേര് അലി പെരിയാന്ത മുഹമ്മദ് എന്നാണ്. ഇദ്ദേഹത്തെ കുറിച്ച് വിവരങ്ങൾ ലഭിക്കുന്നവർ 0536398692, 0508540029, 0557197988 എന്നീ നമ്പറുകളിൽ വിവരമറിയിക്കണമെന്ന് ബന്ധുക്കളും യാംബു മലയാളി അസോസിയേഷൻ ഭാരവാഹികളും അറിയിച്ചു.