അനധികൃതമായി തീർത്ഥാടകരെ പുണ്യ സ്ഥലങ്ങളിലേക്ക് കടത്താൻ ശ്രമം : ഏഴുപേർ പിടിയിൽ

14

മക്ക : അനധികൃതമായി തീർത്ഥാടകരെ പുണ്യ സ്ഥലങ്ങളിലേക്ക് കടത്താൻ ശ്രമിച്ച ഏഴുപേർ പിടിയിലായി. അനുമതി പത്രമില്ലാത്ത 17 തീർഥാടകരെയാണ് ഇവർ പുണ്യസ്ഥലങ്ങളിലേക്ക് പ്രവേശിപ്പിക്കുവാൻ ശ്രമിച്ചത്. തുടർന്ന് മക്കയുടെ പ്രവേശന കവാടങ്ങളിലെ ചെക്ക്പോസ്റ്റുകളിൽ പ്രവർത്തിക്കുന്ന ജവാസാത്ത് സീസൺ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റികൾ ഇവർക്കെതിരേ കടുത്ത നടപടികൾ സ്വീകരിച്ചു. തടവും പിഴയും വാഹനം കണ്ടുകെട്ടലുമാണ് ശിക്ഷ. മാത്രമല്ല കുറ്റക്കാരായ രണ്ട് വിദേശികളെ നാടുകടത്തുവാനും വിധിച്ചു.