
ദുബൈ: 74-ാം ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനാഘോഷ ഭാഗമായി മലബാര്‍ പ്രവാസി,
കോഴിക്കോട് പ്രവാസി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ധീര സേനാനികളെ അനുസ്മരിച്ചു. കോവിഡ് 19 പശ്ചാത്തലത്തില്‍ സുരക്ഷാ മാനദണ്ഡങ്ങളോടെ തികച്ചും ഹ്രസ്വമായ ചടങ്ങാണ് സംഘടിപ്പിച്ചത്. ചടങ്ങ് അറ്റ്‌ലസ് രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സ്വാതന്ത്ര്യത്തിന്റെയും, ജനാധിപത്യത്തിന്റെയും
പേരില്‍ അഭിമാനം കൊള്ളുമ്പോഴും അത് നേടിത്തരാന്‍ ജീവത്യാഗം ചെയ്ത മഹാരഥന്മാരെ നാം വിസ്മരിക്കാന്‍ പാടില്ലെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. ദുബൈ കെഎംസിസി പ്രസിഡണ്ട് ഇബ്രാഹിം എളേറ്റില്‍ മുഖ്യാതിഥിയായി പങ്കെടുത്തു. കോവിഡ് പ്രതിസന്ധിയില്‍ മലയാളി സാംസ്‌കാരിക സംഘടനകള്‍ പ്രവാസ ലോകത്ത് ചെയ്ത
സംഭാവനകള്‍ ലോകത്തിന് തന്നെ മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. യുഎഇ ഗവണ്‍മെന്റിന്റെ പ്രവാസി സമൂഹത്തോടുള്ള കരുതലുകള്‍ എത്ര ശ്‌ളാഘിച്ചാലും മതിയാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബഷീര്‍ തിക്കോടി മുഖ്യ പ്രഭാഷണം നടത്തി. ലോകത്തിലെ ഏറ്റവും വലിയ സ്വതന്ത്രജനാധിപത്യ രാജ്യത്തിലെ പൌരന്മാരെന്നതില്‍ നമുക്ക് അഭിമാനിക്കാം. എന്നാല്‍, ഇങ്ങനെ അഹങ്കരിക്കുമ്പാഴും ഭരണ നിര്‍വഹണത്തിലും രാജ്യ സ്‌നേഹത്തിലും മായം കലര്‍ത്തുന്ന നേതാക്കളുടെ സമീപനത്തില്‍ നാം ലജ്ജിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രസിഡണ്ട് ജമീല്‍ ലത്തീഫ് അധ്യക്ഷത വഹിച്ചു. കോവിഡ് പ്രതിസന്ധിയില്‍ പ്രവാസ ലോകത്ത് നിസ്തുല സേവനം നടത്തിയ അബ്ദുല്‍ കരീം (എയര്‍ ഇന്ത്യ), സാജിദ് വള്ളിയത്ത്, ഷൈജു കണ്ണൂര്‍, സാദിഖ് ബാലുശ്ശേരി, സുനില്‍ മയ്യന്നൂര്‍, റാഷിദ് കിഴക്കയില്‍ എന്നിവരെ ചടങ്ങില്‍ പൊന്നാട അണിയിച്ച് ആദരിച്ചു. അഡ്വ. മുഹമ്മദ് സാജിദ്, ബി.എ നാസര്‍, സുല്‍ഫിഖര്‍, അഡ്വ. ഇബ്രാഹിം ഖലീല്‍, അഷ്‌റഫ് ടി.പി, മൊയ്തു, ചന്ദ്രന്‍ കൊയിലാണ്ടി, ഷാജി ഇരിങ്ങല്‍, റിയാസ് കാട്ടടി, ബഷീര്‍ മേപ്പയൂര്‍, അസീസ് വടകര, ജലീല്‍ മഷൂര്‍, സതീഷ് വയനാട്, ഹംസ, നൗഷാദ് ഫറോക്ക്, ജ്യോതിഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. രാജന്‍ കൊളാവിപാലം സ്വാഗതവും മനയില്‍ മുഹമ്മദ് അലി നന്ദിയും പറഞ്ഞു. തുടര്‍ന്ന്, ഇബ്രാഹിം എളേറ്റില്‍ ദേശീയ ഐക്യ ദാര്‍ഢ്യ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.